ETV Bharat / international

ഉത്തരകൊറിയ ആണവായുധങ്ങൾക്ക് ചെലവഴിച്ചത് 620 മില്യൺ ഡോളർ - ഉത്തരകൊറിയ

ആണവായുധങ്ങൾ നിർത്തലാക്കാനുള്ള അന്താരാഷ്ട്ര പ്രചാരണം നടത്തിയതിന് സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ സംഘടനയുടെ റിപ്പോർട്ടിൽ ഉത്തരകൊറിയ ഉൾപ്പടെയുള്ള ഒമ്പത് രാജ്യങ്ങൾ എത്ര പണം ചെലവഴിച്ചെന്നും വ്യക്തമാക്കുന്നുണ്ട്.

Kim Jong un  North Korea's nuclear weapon  Nuclear weapon  Abolish Nuclear Weapons  സിയോൾ  ആണവായുധ പദ്ധതി  ഉത്തരകൊറിയ  ആണവായുധ വിരുദ്ധ സംഘം
ആണവായുധ വിരുദ്ധ സംഘം
author img

By

Published : May 14, 2020, 2:51 PM IST

സിയോൾ: ആണവായുധ പദ്ധതിക്കായി മാത്രം കഴിഞ്ഞ വർഷം ഉത്തരകൊറിയ ചെലവഴിച്ചത് 620 മില്യൺ ഡോളറെന്ന് അന്താരാഷ്ട്ര ആണവായുധ വിരുദ്ധ സംഘം അറിയിച്ചു. ആണവായുധങ്ങൾ നിർത്തലാക്കാനുള്ള അന്താരാഷ്ട്ര പ്രചാരണത്തിലൂടെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയ സംഘടനയുടെ റിപ്പോർട്ടിൽ, ഉത്തരകൊറിയ ഉൾപ്പടെയുള്ള ഒമ്പത് രാജ്യങ്ങൾ ഇതിനായി എത്ര പണം ചെലവഴിച്ചെന്നും വ്യക്തമാക്കുന്നുണ്ട്. 2009ൽ ഉത്തര കൊറിയ അതിന്‍റ മൊത്തം വരുമാനത്തിന്‍റെ (ജി‌എൻ‌ഐ) 35 ശതമാനമാണ് സൈന്യത്തിലേക്ക് ചെലവഴിച്ചത്. മറ്റൊരു ആണവായുധ വിരുദ്ധ സംഘടനയുടെ കണക്കനുസരിച്ച് 2011ൽ സൈന്യത്തിനായി നീക്കിവച്ച ഈ തുകയിൽ നിന്ന് ആറു ശതമാനവും ആണവായുധങ്ങൾ നിർമിക്കുന്നതിനാണ് രാജ്യം വിനിയോഗിച്ചതെന്നും പറയുന്നുണ്ട്.

2018ൽ 753 ബില്യൺ ഡോളർ (620 മില്യൺ ഡോളർ) വടക്കൻ കൊറിയ തങ്ങളുടെ ആണവ പദ്ധതിക്കായി ചെലവഴിച്ചു. തുല്യമായ തുക തന്നെ തൊട്ടു മുമ്പത്തെ വർഷവും കൊറിയ ഉപയോഗിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഉത്തര കൊറിയയിൽ 35 ആണവായുധങ്ങളുണ്ടെന്നും കൂടുതൽ മിസൈലുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും കണക്കാക്കപ്പെടുന്നു. ഇതിൽ, ഭൂമിയിൽ നിന്നും അന്തർവാഹിനികളിൽ നിന്നും വിക്ഷേപിക്കാൻ കഴിയുന്ന ആണവ ശേഷിയുള്ള മിസൈലുകളും ഉൾപ്പെടുന്നുവെന്നാണ് സൂചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.