ETV Bharat / international

യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുളള വിലക്ക് റഷ്യ ഫെബ്രുവരി 1 വരെ നീട്ടി

ജനിതകമാറ്റം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കഴിഞ്ഞ ഡിസംബര്‍ 22 മുതല്‍ റഷ്യ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.

New Covid strain  Russia extends UK flight suspension until February 1  Russia  UK flight suspension  യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് നീട്ടി റഷ്യ  റഷ്യ  കൊവിഡ് 19  മോസ്‌കോ
യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുളള വിലക്ക് റഷ്യ ഫെബ്രുവരി 1 വരെ നീട്ടി
author img

By

Published : Jan 12, 2021, 5:23 PM IST

മോസ്‌കോ: യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് റഷ്യ ഫെബ്രുവരി 1 വരെ നീട്ടി. ജനിതകമാറ്റം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ യുകെയില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 22 മുതല്‍ റഷ്യ വിലക്കേര്‍പ്പെടുത്തിയിരുന്നു. പൊതുജനാരോഗ്യം ഉറപ്പുവരുത്തുന്നതിനായാണ് ഫെബ്രുവരി 1വരെ വിലക്ക് നീട്ടിയതെന്ന് രാജ്യത്തെ ആന്‍റി കൊറോണ വൈറസ് ക്രൈസിസ് സെന്‍ററിന്‍റെ പ്രസ്‌താവനയില്‍ പറയുന്നു. നാല്‍പതിലധികം രാജ്യങ്ങളില്‍ ഇതിനകം ജനിതകഭേദം വന്ന കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്‌ത് കഴിഞ്ഞിട്ടുണ്ടെന്ന് ലോകാരാഗ്യ സംഘടനയുടെ കണക്കുകള്‍ പറയുന്നു.

ജോണ്‍സ് ഹോപ്‌കിന്‍സ് സര്‍വകലാശാലയുടെ കണക്കുപ്രകാരം റഷ്യയില്‍ ഇതുവരെ 3,412,390 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്. 61,908 പേര്‍ ഇതുവരെ കൊവിഡ് മൂലം രാജ്യത്ത് മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.