ETV Bharat / international

നേപ്പാളിൽ ലോക്ക്ഡൗൺ അവസാനിപ്പിക്കുന്നു - ലോക്ക് ഡൗൺ

കമ്മ്യൂണിറ്റി സ്പോർട്സ് സെന്‍റർ, മതപരമായ സ്ഥലങ്ങൾ, ലൈബ്രറികൾ, മ്യൂസിയങ്ങൾ, മൃഗശാലകൾ തുടങ്ങിയവ അടഞ്ഞു കിടക്കും

Nepal to end COVID-19 lockdown from midnight with some restrictions in place  കാഠ്മണ്ഡു  ലോക്ക്ഡൗൺ അവസാനിപ്പിക്കാനൊരുങ്ങി നേപ്പാൾ  രാജ്യവ്യാപകമായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ  ലോക്ക് ഡൗൺ  Nepal to end COVID-19 lockdown
നേപ്പാളിൽ ലോക്ക്ഡൗൺ അവസാനിപ്പിക്കുന്നു
author img

By

Published : Jul 21, 2020, 10:27 PM IST

Updated : Jul 21, 2020, 10:46 PM IST

കാഠ്മണ്ഡു: ചൊവ്വാഴ്ച അർദ്ധരാത്രിയോടെ രാജ്യവ്യാപകമായി ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങളോടെ അവസാനിപ്പിക്കുമെന്ന് നേപ്പാൾ സർക്കാർ. ചൊവ്വാഴ്ച അർധരാത്രിയോടെ മാർച്ച് 24 മുതൽ രാജ്യവ്യാപകമായി ഏർപ്പെടുത്തിയിരുന്ന ലോക്ക് ഡൗൺ അവസാനിക്കുമെന്ന് നേപ്പാൾ സർക്കാരിന്‍റെ വക്താവ് യുബ്രാജ് ഖതിവാഡ അറിയിച്ചു.

ലോക്ക്ഡൗൺ ആളുകളുടെ ഉള്ളിൽ ഭയം നിറച്ചതായും രാജ്യത്ത് നിലവിലുള്ള ലോക്ക് ഡൗൺ അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോക്ക് ഡൗൺ അവസാനിച്ചെങ്കിലും രോഗം വരാനുള്ള സാഹചര്യങ്ങൾ വളരെ കൂടുതലാണെന്നും ജനങ്ങൾ മാസ്കുകളും സാനിറ്റൈസറുകളും ഉപയോഗിക്കുന്നത് അവസാനിപ്പിക്കരുതെന്നും കാബിനറ്റ് തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതിനിടെ ഖതിവാഡ പറഞ്ഞു.

മാർച്ച് 23 മുതലാണ് നേപ്പാൾ സർക്കാർ രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കൊവിഡ് വ്യാപനത്തെത്തുടർന്ന് ഒന്നിലധികം തവണ ഇത് നീട്ടിയിരുന്നു. ലോക്ക് ഡൗണിനെത്തുടർന്ന് സംസ്ഥാന ഖജനാവുകൾ ശൂന്യമാകാൻ തുടങ്ങിയതോടെ നിയന്ത്രണങ്ങളോടെ ചില മേഖലകൾക്ക് പ്രവർത്തിക്കാൻ അനുവാദം നൽകി. ഹിമാലയൻ രാജ്യങ്ങളിലുള്ള അന്തർദേശീയ, ആഭ്യന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 17 മുതൽ ആരംഭിക്കും. പ്രതിസന്ധിയിലായ ടൂറിസം മേഖലക്ക് ഇത് സഹായകമാകും.

ലോക്ക് ഡൗൺ അവസാനിക്കുമെന്ന് നേപ്പാൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനങ്ങൾ അനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുസമ്മേളനങ്ങൾ, എക്സിബിഷനുകൾ, സെമിനാറുകൾ, വിനോദ പരിപാടികൾ, ഡാൻസ് ബാറുകൾ, സലൂൺ, ബ്യൂട്ടി പാർലറുകൾ, ജിമ്മുകൾ, ഹെൽത്ത് ക്ലബ്ബുകൾ, കമ്മ്യൂണിറ്റി സ്പോർട്സ് സെന്‍റർ, മതപരമായ സ്ഥലങ്ങൾ, ലൈബ്രറികൾ, മ്യൂസിയങ്ങൾ, മൃഗശാലകൾ എന്നിവ അടച്ചിരിക്കും. റെസ്റ്റോറന്‍റുകൾ രണ്ടാഴ്ചയ്ക്കുശേഷം പ്രവർത്തിക്കാൻ അനുവാദം നൽകിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് പകുതി മുതൽ പ്രവേശനം നൽകൽ ആരംഭിക്കാമെങ്കിലും ക്ലാസുകൾ എടുക്കാൻ അനുവാദമില്ല. രാജ്യത്ത് ആഘോഷപരിപാടികൾ നടത്താൻ അനുവാദമില്ല.

Last Updated : Jul 21, 2020, 10:46 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.