കാഠ്മണ്ഡു: കൊവിഡ് കേസുകളിൽ ചൈനയെ മറികടന്ന് നേപ്പാൾ. രാജ്യത്ത് പുതുതായി 2,250 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് കേസുകൾ 86,823 ആയി ഉയർന്നു. ചൈനയിൽ ഇതുവരെ 85,450 കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്. അതേസമയം നേപ്പാളിൽ 1,329 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഏഴ് പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. നിലവിൽ നേപ്പാളിൽ 22,219 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. കൂടാതെ 4,203 പേർ ക്വാറന്‍റൈൻ കഴിയുകയാണ്. പുതിയ കേസുകളിൽ ജനസാന്ദ്രത കൂടുതലുള്ള കാഠ്മണ്ഡു താഴ്വരയിലാണ് 1,599 കേസുകളും റിപ്പോർട്ട് ചെയ്തത്.
കൊവിഡ് കേസുകളിൽ ചൈനയെ മറികടന്ന് നേപ്പാൾ - virus
രാജ്യത്ത് പുതുതായി 2,250 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് കേസുകൾ 86,823 ആയി ഉയർന്നു. ചൈനയിൽ ഇതുവരെ 85,450 കേസുകൾ മാത്രമാണ് സ്ഥിരീകരിച്ചത്