ETV Bharat / international

അതിർത്തി തർക്കത്തിന് നേപ്പാളും; കരുതലോടെ ഇന്ത്യ - Chhattisgarh

ഒരു തര്‍ക്ക പ്രദേശത്തിനു മേല്‍ ഇങ്ങനെ ഒരു സ്ഥിതി വിശേഷത്തിനിടയില്‍ അവകാശ വാദം ശക്തിപ്പെടുത്തുവാന്‍ എന്തുകൊണ്ട് നേപ്പാള്‍ തയ്യാറായി? തന്‍റെ സ്വന്തം പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാൻ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി ഒരുക്കിയ നാടകമാണോ ഇത്? അതോ ചൈനയുടെ പ്രോത്സാഹനത്തിനു മേല്‍ ചെയ്തു കൂട്ടിയതോ?

നേപ്പാള്‍ നേപ്പാള്‍ പ്രധാനമന്ത്രി നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി Nepal Nepal PM Nepal PM Oli Chhattisgarh Chhattisgarh Armed Forces
അതിര്‍ത്തി തര്‍ക്കങ്ങളിലെ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമം നടത്തി നേപ്പാള്‍ പ്രധാനമന്ത്രി
author img

By

Published : Jun 25, 2020, 1:04 PM IST

ഹൈദരാബാദ്: നമ്മുടെ രാജ്യത്തിന്‍റെ ഏറ്റവും അടുത്തു കിടക്കുന്ന അയല്‍ രാജ്യവും സഖ്യ രാജ്യവുമായ നേപ്പാള്‍ ഇന്ത്യയുടെ അവിഭാജ്യ മേഖലകള്‍ക്ക് മേല്‍ അവകാശ വാദം ഉന്നയിക്കുമെന്ന് ഒരിക്കലും നാം കരുതിയിരുന്നില്ല. പാർലമെന്‍റില്‍ തിടുക്കം പിടിച്ച് ബില്‍ പാസാക്കിയ നേപ്പാൾ സർക്കാർ കാലാപാനി, ലിപുലേക്ക്, ലിമ്പിയാധുര എന്നീ മൂന്ന് സ്ഥലങ്ങള്‍ നേപ്പാളിനോട് കൂട്ടി ചേര്‍ത്തു.

നേപ്പാളിന്‍റെ നടപടിയില്‍ ഇന്ത്യ ആദ്യം പകച്ചു പോയി. കോപമോ, നിന്ദയോ, അലംഭാവമോ ഏത് വികാരമാണ് ഇന്ത്യ പുറത്തെടുക്കേണ്ടത് എന്ന് അറിയാത്ത അവസ്ഥ. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങളുടെ ഭാഗമായി യഥാര്‍ഥ നിയന്ത്രണ രേഖക്കടുത്തേക്ക് (എല്‍ എ സി) സൈന്യത്തെ നീക്കുകയായിരുന്നു ഇന്ത്യ. കൃത്യമായി വരച്ചു രേഖപ്പെടുത്തിയിട്ടില്ലാത്ത അതിര്‍ത്തികള്‍ എങ്ങനെ സംരക്ഷിക്കാം എന്നതിനെ കുറിച്ച് കടുത്ത വെല്ലുവിളികള്‍ നേരിടുന്ന സമയത്ത് നേപ്പാളില്‍ നിന്നുണ്ടായ ഈ നീക്കം അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ഇന്ത്യയെ കൂടുതല്‍ ആശയക്കുഴപ്പത്തിലേക്ക് നയിച്ചു. ജൂണ്‍-15ന് സംഭവിച്ചത് എന്താണ് എന്നതിനെ കുറിച്ചും, എല്‍ എ സി യെ സംബന്ധിച്ച് ചൈന മുന്നോട്ട് വെച്ച വാദങ്ങള്‍ സമ്മതിക്കുവാന്‍ ഇന്ത്യ തയ്യാറായ രീതി വെച്ചും അതിര്‍ത്തി തര്‍ക്കങ്ങളുടെ പേരില്‍ നേപ്പാൾ ഉയര്‍ത്തുന്ന വെല്ലുവിളികളോട് ഇനി എങ്ങനെയായിരിക്കും ഇന്ത്യ പ്രതികരിക്കുക എന്ന കാര്യം പോലും അറിയാതായിരിക്കുന്നു.

ഒരു തര്‍ക്ക പ്രദേശത്തിനു മേല്‍ ഇങ്ങനെ ഒരു സ്ഥിതി വിശേഷത്തിനിടയില്‍ അവകാശ വാദം ശക്തിപ്പെടുത്തുവാന്‍ എന്തുകൊണ്ട് നേപ്പാള്‍ തയ്യാറായി? തന്‍റെ സ്വന്തം പ്രശ്‌നങ്ങളില്‍ നിന്നും ശ്രദ്ധ തിരിച്ചു വിടാൻ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി ഒരുക്കിയ നാടകമാണോ ഇത്? അതോ ചൈനയുടെ പ്രോത്സാഹനത്തിനു മേല്‍ ചെയ്തു കൂട്ടിയതോ?

ഈ മേഖലയിലെ ഇന്ത്യയുടെ സ്വാധീനത്തെ ഒന്നൊന്നായി ശക്തിയുക്തം നുള്ളിയെടുത്തു കൊണ്ടിരിക്കുകയാണ് ചൈന.

തര്‍ക്ക പ്രദേശത്തെ കുറിച്ച് നേപ്പാള്‍ അവകാശ വാദം ഉന്നയിക്കാന്‍ കണ്ടെത്തിയ സമയം അതിന് ചൈനയുമായുള്ള ബന്ധത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. അതേ സമയം തന്നെ ഇന്ത്യയുമായുള്ള ഒലിയുടെ തണുത്തുറഞ്ഞ ബന്ധത്തേക്കാള്‍ ഉപരി മറ്റ് പല പ്രശ്‌നങ്ങളുമാണ് എന്ന് സൂചിപ്പിക്കുന്ന തരത്തിലുള്ള നിരവധി കാരണങ്ങള്‍ കാണുന്നുമുണ്ട്. കാഠ്മണ്ഡുവില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെ കുറിച്ചും, ഒലിയുടെ മനസ്സില്‍ എന്താണ് ഉള്ളത് എന്നതിനെ കുറിച്ചും വായിച്ചെടുക്കുന്നതില്‍ ഇന്ത്യന്‍ സൈനിക തലവന്‍ ജനറല്‍ നരവാണെ പരാജയപ്പെട്ടു. അതുകൊണ്ടാണ് അദ്ദേഹം നേപ്പാളിന്‍റെ ഈ ചങ്കൂറ്റത്തിന്‍റെ പിറകിൽ ചൈനയാണെന്ന് കുറ്റപ്പെടുത്തുന്നത്. അല്‍പ്പം ചില പിറകോട്ടടിക്കലുകള്‍ ഉണ്ടായെങ്കിലും, അത് സൂചിപ്പിക്കുന്നത് സ്വതന്ത്രമായ ഒരു തീരുമാനം എടുക്കുവാന്‍ ഒരു പരമാധികാര രാജ്യത്തിന് കഴിവില്ല എന്നുള്ള കാര്യം കാഠ്മണ്ഡുവിലെ ഭരണ സിരാകേന്ദ്രങ്ങളില്‍ കോലാഹലങ്ങള്‍ സൃഷ്ടിച്ചിരിക്കുന്നു എന്നാണ്.

അതിനു ശേഷമാണ് നേപ്പാള്‍ സര്‍ക്കാര്‍ ഇന്ത്യ അവകാശപ്പെടുന്ന ഈ മൂന്ന് പ്രദേശങ്ങളും ഔദ്യോഗികമായി ഏറ്റെടുക്കുന്ന തങ്ങളുടെ നടപടികള്‍ക്ക് വേഗത കൂട്ടിയത്. തങ്ങളുടെ ഈ തീരുമാനത്തെ കുറിച്ച് ഇന്ത്യ എന്തു കരുതുന്നു എന്ന് പരിശോധിച്ച് നോക്കുവാനോ അല്ലെങ്കില്‍ അത് സംബന്ധിച്ച് ഒരു ഉഭയകക്ഷി ചര്‍ച്ച നടത്തുവാനോ കാത്തു നില്‍ക്കാതെ മുന്നോട്ട് പോവുകയായിരുന്നു നേപ്പാള്‍. പാര്‍ലമെന്‍റില്‍ ഈ ബില്ല് പാസ്സാക്കി കഴിഞ്ഞതിന് ശേഷം മാത്രമാണ് ഒലി സര്‍ക്കാര്‍ ഇന്ത്യയുമായി ബന്ധപ്പെടുവാനും തങ്ങള്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് പറയുവാനും തയ്യാറായത്. “ഇനി ഇപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ എന്താണുള്ളത്,'' നേപ്പാളിലെ ഒരു മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ചോദിക്കുന്നു. ധാരാളമുണ്ട്. എന്തുകൊണ്ടാണ് ഇന്ത്യക്ക് നേരെ ഇങ്ങനെ ഒരു വിദ്വേഷം ഉടലെടുക്കുവാന്‍ ഇടയായത് എന്ന് ഒരു ആത്മ പരിശോധന നടത്തുവാന്‍ ഇന്ത്യ സര്‍ക്കാര്‍ തയ്യാറായാല്‍ തീര്‍ച്ചയായും ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ട്. അതുപോലെ തര്‍ക്ക പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുവാന്‍ നടത്തിയ പ്രതീകാത്മകമായ നടപടികള്‍ നേപ്പാളികള്‍ക്കിടയില്‍ ഇത്രത്തോളം ഊറ്റം കൊള്ളലുണ്ടാക്കാന്‍ കാരണമായത് എന്തെന്ന് മനസ്സിലാക്കണമെന്നു ആഗ്രഹിക്കുന്നനെവെങ്കിലും ചര്‍ച്ചകള്‍ക്ക് അവസരമുണ്ട്.

ഒലി സര്‍ക്കാരിന്‍റെ നിലവാരത്തെ കുറിച്ച് കടുത്ത വിമര്‍ശനമാണ് നേപ്പാളില്‍ ഉയര്‍ന്നിട്ടുള്ളത്. ആഗോള മഹാമാരിയെ എത്ര മോശമായ രീതിയിലാണ് ഒലി കൈകാര്യം ചെയ്തത് എന്നതിന്‍റെ പേരില്‍ യുവാക്കള്‍ പ്രകോപിതരാണ്. കൊവിഡ് കേസുകളുടെ എണ്ണം അവിടെ കുത്തനെ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഇക്കാര്യത്തിലും ഒലി ഇന്ത്യക്ക് മേല്‍ കുറ്റം ചാര്‍ത്തി കൊണ്ട് ശ്രദ്ധ തിരിച്ചു വിടുവാന്‍ ശ്രമിച്ചു. ഏറ്റവും വീറുള്ള വൈറസുകള്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്നാണ് വന്നു കൊണ്ടിരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ ഇന്ത്യയില്‍ നിന്നും വളരെ കുറച്ച് പേരെ നേപ്പാളിലേക്ക് തിരിച്ചു പോയിട്ടുള്ളൂ എന്നതാണ് സത്യം.

താന്‍ അസുഖബാധിതനായി കിടന്നു പോയ സമയത്ത് അധികാരത്തില്‍ നിന്നും താഴെയിറക്കുവാന്‍ ശ്രമം നടത്തിയത് ഇന്ത്യയാണെന്ന് ആരോപിക്കുന്ന ഒലി അതുകൊണ്ട് തന്നെ ന്യൂഡല്‍ഹിയുമായി അത്ര നല്ല ബന്ധത്തിലല്ല. അദ്ദേഹത്തിനെതിരെയുള്ള പ്രചണ്ടയുടെ എതിര്‍പ്പുകള്‍ പോലും ഇന്ത്യയുടെ പ്രോത്സാഹനം മൂലം ഉണ്ടായതാണെന്ന് അദ്ദേഹം കണ്ടെത്തുന്നു. സാമൂഹികമായി കൂടുതല്‍ ബന്ധപ്പെടാന്‍ പറ്റുന്ന ആളായ നേപ്പാളിലെ ചൈനയുടെ അംബാസിഡറുടെ ഇടപെടലുകളിലൂടെയാണ് ഒടുവില്‍ ഒലി പിടിച്ചു നിന്നത്.

ലിപുലേഖ് ചുരത്തിലൂടെ കൈലാസ് മാനസരോവറിലേക്ക് നിര്‍മ്മിച്ച റോഡ് ഏറെയൊന്നും ചിന്തിക്കാതെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങ് ഉദ്ഘാടനം ചെയ്യുവാനെടുത്ത തീരുമാനത്തിലാണ് ഒലി തന്‍റെ അവസരം കണ്ടെത്തിയത്. ലിപുലേഖ് ചുരം തങ്ങളുടെ പ്രദേശമാണ് എന്നാണ് നേപ്പാള്‍ അവകാശപ്പെടുന്നത്. നേപ്പാള്‍ വിദേശ കാര്യമന്ത്രി പ്രദീപ് ഗ്യാവാലി പറയുന്നു: “ചരിത്രപരമായി നേപ്പാളിന്‍റേതായ പ്രദേശത്ത് കൂടിയാണ് ഇന്ത്യ ഉദ്ഘാടനം ചെയ്ത ലിങ്ക് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. 1816-ലെ സുഗൗളി കരാര്‍ പ്രകാരം മഹാകാളി നദിയുടെ കിഴക്ക് ഭാഗത്തുള്ള പ്രദേശങ്ങള്‍ നേപ്പാളിന്‍റേതാണ്. ഇത് 1988-ല്‍ തന്നെ ഇരു വിഭാഗവും സമ്മതിച്ചതുമാണ്. നേപ്പാളിന്‍റെ അതിര്‍ത്തി നിശ്ചയിക്കുന്നതിനായുള്ള ‘നിശ്ചിത അതിര്‍ത്തി’ തത്വ പ്രകാരമാണ് ഈ തീരുമാനം ഉണ്ടായത്.'' പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദര്‍ശിച്ചപ്പോഴും പിന്നീട് അതി ദീര്‍ഘമായ തീര്‍ത്ഥാടനത്തില്‍ തീര്‍ത്ഥാടകരെ സഹായിക്കുന്നതിനായി ലിപുലേഖില്‍ ഒരു അതിര്‍ത്തി താവളം സ്ഥാപിക്കാന്‍ തീരുമാനിച്ചതും നേപ്പാളിന്‍റെ പ്രതിഷേധത്തിനിടയാക്കി. ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള ഒരു രാജ്യമാണ് നേപ്പാള്‍ എങ്കിലും നേപ്പാളികളെ ഏറെ പ്രകോപിതരാക്കിയ മറ്റൊരു കാര്യം മാനസരോവര്‍ യാത്രയെ ഹിന്ദുക്കളെ സംഘടിപ്പിക്കുവാന്‍ ഒരു ഉപകരണമാക്കി മാറ്റുവാന്‍ ഇന്ത്യന്‍ നേതൃത്വം നടത്തിയ ശ്രമങ്ങളാണ്.

മോദിക്ക് കീഴിലുള്ള ഇന്ത്യാ സര്‍ക്കാര്‍ ഹിന്ദു സംസ്‌കാര ബന്ധങ്ങള്‍ ഉപയോഗിച്ച് നേപ്പാളിന് മേലുള്ള ഇന്ത്യയുടെ സ്വാധീനം വര്‍ധിപ്പിക്കുവാനുള്ള ശ്രമം നടത്തുകയുണ്ടായി. ഈ നീക്കമാണ് തിരിച്ചടിച്ചിരിക്കുന്നത്. നാടുവാഴിത്തത്തിന്‍റെ പ്രതിരൂപമായ റാണാ രാജകുടുംബവുമായി ബന്ധപ്പെട്ടാണ് നേപ്പാളുകാര്‍ ഹിന്ദുത്വത്തെ കാണുന്നത്. ഈ രാജകുടുംബവുമായി കടുത്ത പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരുന്നു അവിടുത്തെ മാവോയിസ്റ്റുകള്‍. കാഠ്മണ്ഡുവിലെ നേതൃത്വം നേപ്പാളിനെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുവാന്‍ വിസമ്മതിച്ചപ്പോള്‍ അത് ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം കയ്പുറ്റതാക്കി.

2015- നു ശേഷം ഇന്ത്യയുടെ നേപ്പാളുമായുള്ള ബന്ധം തളര്‍ന്നു കൊണ്ടിരുന്നു എന്ന് മാത്രമല്ല, ഒരു പ്രത്യേക ബന്ധം ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടായിരുന്നിട്ടും ഇന്ത്യാ സര്‍ക്കാരിന് പഴയ ബന്ധങ്ങളെ തിരിച്ചു പിടിക്കുവാന്‍ കഴിഞ്ഞില്ല. ചൈന എന്ന പ്രിസത്തിലൂടെ ആ രാജ്യത്തെ നോക്കി കാണുവാന്‍ ഇന്ത്യ തുടങ്ങിയതോടെയാണ് ഭാവിയിലെ ഇന്ത്യ-നേപ്പാള്‍ ബന്ധം കൂടുതല്‍ വഷളായി കൊണ്ടിരുന്നത്.

നിലവില്‍ നേപ്പാളിന്‍റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്ന സമീപനം ഇന്ത്യയെ വേദനിപ്പിക്കുന്നു. അത് നേപ്പാളികളേയും വിവിധ തലങ്ങളിലുള്ള അടുത്ത ബന്ധങ്ങളെയും എല്ലാം വേദനിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കൂടുതല്‍ മോശമായി മാറുകയാണെങ്കില്‍ തൊഴിലിനു വേണ്ടി ഇന്ത്യയെ ഉറ്റുനോക്കുന്ന നേപ്പാളിലെ യുവാക്കളെ സംബന്ധിച്ചിടത്തോളം ഇന്ത്യ മേലില്‍ ഒരു ആകര്‍ഷണ ഘടകമായി നിലകൊള്ളില്ല എന്നതാണ് കൂടുതല്‍ ഉല്‍കണ്ഠപ്പെടുത്തുന്ന കാര്യം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.