ETV Bharat / international

കൊവിഷീൽഡ് നൽകിയതിൽ നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി കെ പി ഒലി - Corona vaccine

ഒരു മില്യൺ ഡോസ് കൊവിഷീൽഡ് വാക്സിനാണ് ഇന്ത്യ നേപ്പാളിന് നൽകിയത്.

Nepal PM Oli thanks India  Oli thanks India  Covishield vaccine  കാഠ്മണ്ഡു  നേപ്പാൾ പ്രധാനമന്ത്രി കെ പി ഒലി  കെ പി ഒലി  നേപ്പാൾ പ്രധാനമന്ത്രി  കൊവിഷീൽഡ്  വാക്സിനുകൾ  Corona vaccine  Covid vaccine
കൊവിഷീൽഡ് നൽകിയതിൽ നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി കെ പി ഒലി
author img

By

Published : Jan 22, 2021, 10:04 AM IST

കാഠ്മണ്ഡു: ഗ്രാന്‍റ്സ് സഹായ പദ്ധതിയിൽ ഒരു മില്യൺ ഡോസ് കൊവിഷീൽഡ് വാക്സിൻ നൽകിയതിൽ ഇന്ത്യൻ സർക്കാരിനോട് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി കെ പി ഒലി. ഇന്ത്യൻ ജനതക്ക് പ്രതിരോധ കുത്തിവയ്പ്പ് നടത്തുന്ന നിർണായക ഘട്ടത്തിലും നേപ്പാളിലേക്ക് ഒരു ദശലക്ഷം ഡോസ് കൊവിഡ് വാക്സിൻ നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജിയോടും സർക്കാരിനോടും ഇന്ത്യയോടും നന്ദി പറയുന്നതായി ഒലി ട്വീറ്റ് ചെയ്തു.

  • Thank you PM @kpsharmaoli. India remains committed to assist the people of Nepal in fighting the Covid-19 pandemic. The vaccines being made in India will also contribute to the global efforts to contain the pandemic. https://t.co/d6LpcbvKHg

    — Narendra Modi (@narendramodi) January 21, 2021 " class="align-text-top noRightClick twitterSection" data=" ">

ഗ്രാന്‍റ്സ് സഹായ പദ്ധതി പ്രകാരം രണ്ട് ദശലക്ഷം വാക്സിനുകൾ ബംഗ്ലാദേശിലേക്കും 1,50,000 ഡോസ് കൊവിഷീൽഡ് വാക്സിനുകൾ ഭൂട്ടാനിലേക്കും 1,00,000 ഡോസുകൾ മാലിദ്വീപിലെക്കും ഇന്ത്യ അയച്ചിരുന്നു.കൊവിഡിനെതിരെ പോരാടുന്ന നേപ്പാളിലെ ജനങ്ങളെ സഹായിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് വാക്സിൻ നിർമാതാക്കളിലൊന്നായ ഇന്ത്യയെ കൊവിഡ് വാക്സിനുകൾക്കായി നിരവധി രാജ്യങ്ങൾ സമീപിച്ചിട്ടുണ്ട്. ഓക്സ്ഫോർഡ്-അസ്ട്രസെനെക്കയുടെ കൊവിഷീൽഡ് വാക്സിനുകൾ പൂനെ സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് നിർമിക്കുന്നത്. രണ്ടാമത്തെ വാക്സിനായ കൊവാക്സിൻ ഭാരത് ബയോടെക്കാണ് നിർമിക്കുന്നത്.

കൊവിഡിനെ നേരിടുന്നതിനായി ഹൈഡ്രോക്സിക്ലോറോക്വിൻ, റെംഡെസിവിർ, പാരസെറ്റമോൾ ഗുളികകൾ, ഡയഗ്നോസ്റ്റിക് കിറ്റുകൾ, വെന്‍റിലേറ്ററുകൾ, മാസ്കുകൾ, കയ്യുറകൾ മറ്റ് മെഡിക്കൽ സാധനങ്ങൾ തുടങ്ങിയവ ഇന്ത്യ നിരവധി രാജ്യങ്ങളിലെക്ക് കയറ്റി അയച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.