കാഠ്‌മണ്ഡു: നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 43 പേർ മരിച്ചു. 24 പേരെ കാണാതായി. മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ രാജ്യത്തിന്‍റെ വിവിധയിടങ്ങൾ ഒറ്റപ്പെട്ടു. പ്രധാന ദേശീയപാതകളിലെല്ലാം ഗതാഗതം തടസപ്പെട്ടു. രാജ്യത്തെ 21 ജില്ലകൾ കനത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്. ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ സർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി 27000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ രാജ്യത്തുടനീളം വിന്യസിച്ചിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നേപ്പാളിൽ പ്രളയം: 43 പേർ മരിച്ചു - Nepal flood
മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ രാജ്യത്തിന്‍റെ വിവിധയിടങ്ങൾ ഒറ്റപ്പെട്ടു, 24 പേരെ കാണാതായി

കാഠ്‌മണ്ഡു: നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി 43 പേർ മരിച്ചു. 24 പേരെ കാണാതായി. മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ രാജ്യത്തിന്‍റെ വിവിധയിടങ്ങൾ ഒറ്റപ്പെട്ടു. പ്രധാന ദേശീയപാതകളിലെല്ലാം ഗതാഗതം തടസപ്പെട്ടു. രാജ്യത്തെ 21 ജില്ലകൾ കനത്ത വെള്ളപ്പൊക്ക ഭീഷണിയിലാണ്. ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുള്ളതിനാൽ സർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി 27000ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ രാജ്യത്തുടനീളം വിന്യസിച്ചിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
https://www.aninews.in/news/world/asia/nepal-floods-43-dead-over-24-missing-says-police20190714094511/
Conclusion: