കാഠ്മണ്ഡു: നേപ്പാളിൽ കഴിഞ്ഞ നാല് ദിവസത്തിനിടെ സംഭവിച്ച വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 60 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കാണാതായ 41 പേരെ ഇതുവരെയും കണ്ടെത്താനായില്ല.
പശ്ചിമ നേപ്പാളിലെ മ്യാഗ്ഡി ജില്ലയാണ് ഏറ്റവും കൂടുതൽ മരണങ്ങൾ (27)
സംഭവിച്ചത്. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മണ്ണിടിച്ചിലിൽ വീട് നഷ്ടപ്പെട്ട നൂറുകണക്കിന് പേരാണ് പലായനം ചെയ്യുന്നത്.
മണ്ണിടിച്ചിലിനെത്തുടർന്ന് പല വാർഡുകളും പൂർണമായും നശിച്ചുവെന്നും തദ്ദേശ സ്വയംഭരണ പ്രതിനിധികൾ അറിയിച്ചു. നിരവധി പേരെ സ്കൂളുകളിലും കമ്മ്യൂണിറ്റി കേന്ദ്രങ്ങളിലും താത്കാലികമായി താമസിപ്പിച്ചിരിക്കുകയാണ്.