ETV Bharat / international

മ്യാൻമറിൽ പ്രക്ഷോഭത്തിൽ 33 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് - മ്യാൻമറിൽ പ്രക്ഷോഭത്തിൽ

കഴിഞ്ഞ മാസം ഒന്നാം തീയതിയാണ് രാജ്യ ഭരണം പട്ടാളം പിടിച്ചെടുത്തത്. ഇതിനെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ ശക്തിപെടുകയാണ്.

Myanmar coup  Myanmar coup killing  33 killed in Myanmar coup  Yangon  Myanmar security forces kill at least 33  Myanmar military coup  മ്യാൻമറിൽ പ്രക്ഷോഭത്തിൽ 33 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്  മ്യാൻമറിൽ പ്രക്ഷോഭത്തിൽ  മ്യാൻമർ പ്രക്ഷോഭം
പട്ടാള ഭരണം
author img

By

Published : Mar 4, 2021, 7:15 AM IST

യാങ്കോൺ: മ്യാൻമറിൽ ബുധനാഴ്ച 33 പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പട്ടാള ഭരണകൂടത്തിനെതിരെ തെരുവിൽ പ്രതിഷേധിച്ചവർക്ക് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു. രണ്ട് വിദ്യാർഥികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഫെബ്രുവരിയിൽ ഭരണ അട്ടിമറി നടന്നതിന് ശേഷം റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. അതേസമയം, പട്ടാള ഭരണത്തിനെതിരായ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അമ്പത് കടന്നതായും റിപ്പോ‍ർട്ടുകള്‍ പറയുന്നു.

കഴിഞ്ഞ മാസം ഒന്നാം തീയതിയാണ് രാജ്യ ഭരണം പട്ടാളം പിടിച്ചെടുത്തത്. ഇതിനെതിരെ രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ ശക്തിപെടുകയാണ്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാ സേന തുടർച്ചയായി കണ്ണീർ വാതകം, റബ്ബർ ബുള്ളറ്റുകൾ എന്നിവ പ്രയോഗിക്കുകയും പ്രതിഷേധക്കാരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്.

പ്രതിഷേധത്തിന്‍റെ ഭാഗമായി മാധ്യമപ്രവർത്തകരടക്കം നൂറുകണക്കിന് ആളുകളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച, അസോസിയേറ്റഡ് പ്രസ്സിലെ തീൻ സാവ ഉൾപ്പെടെ എട്ട് മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.