മോസ്കോ: കൊവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച രണ്ട് പേർ മരിച്ചതായി മോസ്കോ നഗര ആരോഗ്യ വകുപ്പ്. പ്രായമായ ഇവർക്ക് ന്യുമോണിയയും മറ്റ് ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഇതുവരെ കൊവിഡ് 19 മരണങ്ങളൊന്നും റഷ്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മോസ്‌കോ ആരോഗ്യവകുപ്പ് അറിയിച്ചു.
കൊവിഡ്19 പോസിറ്റീവ് സ്ഥിരീകരിച്ച സ്‌ത്രീ കഴിഞ്ഞയാഴ്ച മരിച്ചെങ്കിലും പോസ്റ്റ്‌മോർട്ടത്തിൽ വൈറസല്ല രക്തം കട്ടപിടിച്ചാണ് ഇവർ മരിച്ചതെന്ന് വ്യക്തമായി. മോസ്കോ ആശുപത്രി സന്ദർശിച്ച ശേഷം പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ വൈറസ് പകർച്ചവ്യാധിയുടെ ഗുരുതരാവസ്ഥയെക്കുറിച്ച് ജനങ്ങളോട് സംസാരിച്ചു.