ക്വാലാലംപൂര്‍(മലേഷ്യ): മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രാജി സമർപ്പിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. സ്റ്റാർ പത്രമാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. മലേഷ്യന്‍ രാജാവിന് രാജിക്കത്ത് കൈമാറിയതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഭരണകക്ഷി സഖ്യം രൂപീകരിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് മഹാതിര്‍ മുഹമ്മദിന്‍റെ രാജി പ്രഖ്യാപനം. അൻവർ ഇബ്രാഹിമിനെ ഒഴിവാക്കി പുതിയ സർക്കാർ രൂപീകരിക്കാൻ പാർട്ടി തയ്യാറെടുക്കുന്നുവെന്ന് ഞായറാഴ്ച റിപ്പോർട്ട് വന്നിരുന്നു. ഇതേതുടര്‍ന്ന് ഉപപ്രധാനമന്ത്രി വാൻ അസീസ വാൻ ഇസ്മായിലും അൻവർ ഇബ്രാഹിമും മഹാതിറിനെ സന്ദർശിച്ചു. അദ്ദേഹത്തിന്‍റെ സ്വകാര്യ വസതിയിലായിരുന്നു കൂടിക്കാഴ്ച. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ തെരഞ്ഞെടുക്കപ്പെട്ട നേതാവായിരുന്നു മഹാതിര്‍ മുഹമ്മദ്.
മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് രാജിവച്ചു - മഹാതിർ മുഹമ്മദ് രാജി വച്ചു
പുതിയ ഭരണകക്ഷി സഖ്യം രൂപീകരിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് രാജി