ബെയ്‌റൂത്ത്: സ്ഫോടനത്തില്‍ തകര്‍ന്ന പ്രദേശങ്ങളില്‍ നിന്നും പുക ഉയരുന്ന കാഴ്‌ചയാണ് ഇന്നും ബെയ്‌റൂത്ത് നിവാസികള്‍ ഉറക്കമുണര്‍ന്നപ്പോള്‍ കാണാനായത്. ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്തിലെ തുറമുഖ പ്രദേശത്ത് ഉഗ്ര സ്ഫോടനം ഉണ്ടായി രണ്ട് ദിവസം പിന്നിടുമ്പോഴും ആളുകളുടെ നടുക്കം മാറിയിട്ടില്ല. എങ്ങും തകര്‍ച്ചയുടെ ശേഷിപ്പുകള്‍ മാത്രം. സ്ഫോടനത്തില്‍ 135 പേരാണ് മരിച്ചത്. ആയിരക്കണക്കിനാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഉഗ്ര സ്ഫോടന ശേഷിയുള്ള ടണ്‍കണക്കിന് വളം മുന്‍കരുതലില്ലാതെയുള്ള തുറമുഖത്തെ ഗോഡൗണില്‍ സംഭരിച്ചതിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പോര്‍ട്ട് അധികൃതര്‍ക്കെതിരെ നടപടിക്കും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.
ബെയ്‌റൂത്ത് സ്‌ഫോടനം; നടുക്കം വിട്ടുമാറാതെ ജനങ്ങള്‍ - നടുക്കം വിട്ടുമാറാതെ ജനങ്ങള്‍
ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂത്ത് നഗരത്തില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഇതുവരെ 135 പേരാണ് മരിച്ചത്. ആയിരക്കണക്കിനാളുകള്‍ക്കാണ് പരിക്കേറ്റത്.