ETV Bharat / international

കിം- പുടിൻ ഉച്ചകോടി ഇന്ന് - വ്ലാഡിമിര്‍ പുടിൻ

റഷ്യയിലെ വ്ലാഡിവൊസ്റ്റോക്കില്‍ കിം- പുടിൻ കൂടിക്കാഴ്ച നടക്കും.

കിം- പുടിൻ ഉച്ചകോടി ഇന്ന്
author img

By

Published : Apr 25, 2019, 5:32 AM IST

ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിനുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി വിയറ്റ്നാമില്‍ നടത്തിയ ഉച്ചകോടി പരാജയപ്പെട്ടതിന് പിന്നാലെയാണിത്. റഷ്യയിലെ വ്ലാഡിവൊസ്റ്റോക്ക് നഗരത്തില്‍ വച്ചായിരിക്കും കൂടിക്കാഴ്ച. ഉച്ചകോടിയിൽ കരാർ ഒപ്പുവയ്ക്കലോ സംയുക്ത പ്രസ്താവനയോ ഉണ്ടാവില്ലെന്നാണു സൂചന.

ഉപരോധത്തെച്ചൊല്ലിയുള്ള കടുംപിടുത്തമാണ് വിയറ്റ്നാമിൽ ട്രംപ്- കിം ഉച്ചകോടി പരാജയപ്പെടാൻ കാരണമായത്. പുടിനുമായുള്ള ചർച്ചയിൽ ഉപരോധയിളവ് പ്രതീക്ഷിക്കേണ്ടതില്ലെങ്കിലും ഉത്തര കൊറിയയെ പിന്തുണയ്ക്കാൻ മേഖലയിൽ മറ്റു ശക്തികളുണ്ടെന്ന് ട്രംപിനുള്ള കിമ്മിന്‍റെ സന്ദേശം കൂടിയാണ് ഈ ഉച്ചകോടി.

Intro:Body:Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.