ഇസ്‌ലാമാബാദ്: അഫ്‌ഗാനിസ്ഥാനില്‍ തെഹ്‌രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ തീവ്രവാദ സംഘത്തിന്‍റെ കമാന്‍ഡര്‍ ഖ്വാറി സെയ്‌ഫുല്ല മെഹ്‌സൂദ് തോക്ക്ധാരിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. കോസ്റ്റ് പ്രവിശ്യയിലെ ഗുലൂൺ ക്യാമ്പില്‍ വെച്ച് ഖ്വാറി സെയ്‌ഫുല്ല മെഹ്‌സൂദ് കൊല്ലപ്പെട്ടതായി ടിടിപി ഗ്രൂപ്പ് വക്താവ് ഞായറാഴ്‌ച സ്ഥിരീകരിച്ചു. ഹഖാനി ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ടിടിപിയുടെ ഹക്കിമുല്ല മെഹ്‌സൂദ് ഗ്രൂപ്പിന്‍റെ മൂന്ന് പേരെ ഹഖാനി ഗ്രൂപ്പ് കൊലപ്പെടുത്തിയിരുന്നു. 2007ല്‍ ബെയ്‌തുല്ല മെഹ്‌സൂദ് രൂപീകരിച്ചതാണ് ടിടിപി. പാകിസ്ഥാനില്‍ നടന്ന വിവിധ ആക്രമണങ്ങളില്‍ ഖ്വാറി സെയ്‌ഫുല്ല മെഹ്‌സൂദിന് പങ്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഖ്വാറിയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
തെഹ്‌രീക് ഇ താലിബാന്‍ പാകിസ്ഥാന്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടു - Key Pakistan Taliban commander Qari Saifullah Mehsud killed in Afghanistan
കോസ്റ്റ് പ്രവിശ്യയിലെ ഗുലൂൺ ക്യാമ്പില്‍ വെച്ച് തോക്ക്ധാരിയുടെ വെടിയേറ്റാണ് ഖ്വാറി സെയ്‌ഫുല്ല മെഹ്‌സൂദ് കൊല്ലപ്പെട്ടത്