ഇസ്‍ലാമബാദ്: കശ്‌മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് തിരിച്ചടി. രാജ്യന്തര കോടതിയില്‍ കേസ് നിലനില്‍ക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍ നിയോഗിച്ച വിദഗ്ദ സമിതി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യാന്തര കോടതിയെ സമീപിക്കാനുള്ള പാക് നീക്കങ്ങൾ പ്രതിസന്ധിയിലായി.
അതേസമയം കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കെതിരായ വിമർശനങ്ങൾ ശക്തമാക്കുകയാണ് ഇമ്രാൻ ഖാൻ. കശ്മീരിലെ പ്രതിഷേധങ്ങൾക്കെതിരെയുള്ള ഇന്ത്യയുടെ നടപടികള്‍ ആഗോള തലത്തിൽ കൂടുതൽ ഇസ്‍ലാം വിശ്വാസികളെ തീവ്രവാദത്തിലേക്കു നയിക്കുമെന്ന് മുസഫറാബാദിൽ നടന്ന റാലിയിൽ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ലോകത്താകെയുള്ള ഇസ്‍ലാം വിശ്വാസികള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി വ്യക്തമാക്കി.
അതേസമയം കശ്മീർ വിഷയം കൈകാര്യം ചെയ്യുന്നതില്‍ രാജ്യത്തിന് വീഴ്‌ച സംഭവിച്ചെന്ന് പാക് ആഭ്യന്തര മന്ത്രി സമ്മതിച്ചു. കശ്മീർ പ്രശ്നത്തിൽ രാജ്യാന്തര സമൂഹത്തിന്‍റെ പിന്തുണ നേടാൻ സാധിച്ചില്ലെന്നും, പാകിസ്ഥാന്‍റെ ശ്രമങ്ങൾക്കിടെ ലോകം ഇന്ത്യയെയാണു വിശ്വസിച്ചതെന്നും ആഭ്യന്തരമന്ത്രി ഇജാസ് അഹമ്മദ് ഷാ പറഞ്ഞു. പാകിസ്ഥാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം സമ്മതിച്ചത്. കശ്മീർ വിഷയത്തിൽ 58 രാജ്യങ്ങളുടെ പിന്തുണയുണ്ടെന്ന ഇമ്രാൻ ഖാന്‍റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ആഭ്യന്തര മന്ത്രിയുടെ വാക്കുകള്‍.
കശ്‌മീര്‍ രാജ്യാന്തര കോടതിയിലേക്ക് : പാകിസ്ഥാന് വീണ്ടും തിരിച്ചടി
കശ്മീർ പ്രശ്നത്തിൽ രാജ്യാന്തര സമൂഹത്തിന്‍റെ പിന്തുണ നേടാൻ സാധിച്ചില്ലെന്നും, പാകിസ്ഥാന്‍റെ ശ്രമങ്ങൾക്കിടെ ലോകം ഇന്ത്യയെയാണു വിശ്വസിച്ചതെന്നും ആഭ്യന്തരമന്ത്രി ഇജാസ് അഹമ്മദ് ഷാ പറഞ്ഞു.