കാബൂള്‍: കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളം അന്തര്‍ദേശീയ സര്‍വീസുകള്‍ക്കായി തുറന്നായി താലിബാന്‍ സര്‍ക്കാര്‍ അറിയിച്ചു. എല്ലാ എയര്‍ലൈനുകള്‍ക്കും അഫ്ഗാനിലേക്കുള്ള തങ്ങളുടെ സര്‍വീസ് പുനരാരംഭിക്കാമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാബൂൾ ഇന്റർനാഷണൽ എയർപോർട്ടിലെ നിലവിലെ പ്രശ്നങ്ങൾ പരിഹരിച്ചിട്ടുണ്ട്.
അതിനാല്‍ തന്നെ ആഭ്യന്തര അന്തര്‍ദേശീയ സര്‍വീസുകള്‍ പുനരാരംഭിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക് എമിറേറ്റ് എല്ലാ ഏജന്‍സികളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായും മന്ത്രായം വ്യക്തമാക്കി. മുമ്പ് അഫ്ഗാനില്‍ എത്തിയ എല്ലാ വിമാനങ്ങള്‍ക്കും തുടര്‍ന്നും സര്‍വീസ് നടത്താമെന്നും വിദേശകാര്യ വക്താവ് അബ്ദുൽ ഖഹർ ബൽഖി അറിയിച്ചു.
കൂടുതല്‍ വായനക്ക്: പോര് മുറുക്കി മുല്ലപ്പള്ളി; അനുനയവുമായി താരിഖ് അന്‍വര്‍
അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം തുടങ്ങി 40 ദിവസമായി കാബൂളിലേക്കുള്ള സര്‍വീസുകള്‍ വിവിധ രാജ്യങ്ങള്‍ റദ്ദ് ചെയ്തിരുന്നു. ഓഗസ്റ്റ് 31നാണ് അമേരിക്കന്‍ വായുസേന കാബൂള്‍ വിമാനത്താവളത്തില്‍ നിന്നും പിന്മാറിയത്. ഖത്തർ, ബഹ്റൈൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഉസ്ബെക്കിസ്ഥാൻ, കസാക്കിസ്ഥാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വാണിജ്യ വിമാനങ്ങള്‍ രാജ്യത്തേക്ക് എത്തിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.