ETV Bharat / international

കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം; 73 മരണം - ഐഎസ്

വിമാത്താവളത്തിലെ പ്രധാന കവാടമായ ആബെ ഗേറ്റിന് മുന്നിലാണ് ആദ്യ സ്ഫോടനം നടന്നത്.

Kabul airport blast  Afghanistan news  videos from Kabul  Kabul airport attack kills 60 Afghans, 13 US troops  Kabul airport  Afghans  കാബൂൾ  ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളം  താലിബാൻ  ഇസ്ലാമിക് സ്റ്റേറ്റ്  ഐഎസ്  കാബൂൾ ഇരട്ട സ്ഫോടനം
കാബൂൾ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം; 73ഓളം പേർ കൊല്ലപ്പെട്ടു
author img

By

Published : Aug 27, 2021, 7:10 AM IST

കാബൂൾ: കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്ഫോടനം. വ്യാഴാഴ്‌ച രാത്രി നടന്ന സ്ഫോടനത്തില്‍ 60 അഫ്‌ഗാൻ പൗരന്മാരും 13 യുഎസ് സൈനികരും കൊല്ലപ്പെട്ടതായി അഫ്‌ഗാൻ, യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു. വിമാനത്താവളത്തിലെ പ്രധാന കവാടമായ ആബെ ഗേറ്റിന് മുന്നിലാണ് ആദ്യ സ്ഫോടനം നടന്നത്.

താലിബാൻ അഫ്‌ഗാൻ പിടിച്ചടക്കിയ ശേഷം രാജ്യത്ത് നിന്ന് പലായനം ചെയ്യാനായി വിമാനത്താവളത്തിന് പുറത്ത് അയ്യായിരത്തോളം ജനങ്ങൾ തടിച്ചുകൂടിയിരുന്നു. ആളുകളെ ഒഴിപ്പിക്കുന്ന നടപടികൾക്കിടെയാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിന് മണിക്കൂറുകൾക്ക് മുൻപ് വലിയ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് പല രാജ്യങ്ങളും മുന്നറിയിപ്പ് നൽകിയിരുന്നു.

കാബൂൾ വിമാനത്താവളത്തിന്‍റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ

മരണ സംഖ്യ ഇനിയും വർധിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ഇരട്ട സ്ഫോടനത്തില്‍ ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.