ടോക്കിയോ: ജപ്പാനിലെ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കും. പാർട്ടി നേതാവും ജപ്പാൻ പ്രധാനമന്ത്രിയുമായ ഷിൻസോ അബെ രാജിവെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്.
രാജ്യത്തിന്‍റെ പാർലമെന്‍റായ നാഷണൽ ഡയറ്റിന്‍റെ പ്രത്യേക സമ്മേളനത്തിലൂടെ ബുധനാഴ്ച പ്രധാനമന്ത്രിയെ സ്ഥിരീകരിക്കും. അബെയുടെ വിശ്വസ്ത അനുഭാവിയും ചീഫ് കാബിനറ്റ് സെക്രട്ടറിയുമായ യോഷിഹൈഡിനെയാണ് മുൻനിരയിലുള്ളത്. എൽഡിപിയിലെ പ്രധാന വിഭാഗങ്ങളുടെ പിന്തുണ നേടാൻ അദ്ദേഹത്തിനുണ്ടെന്ന് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുൻ പ്രതിരോധ മന്ത്രി ഷിഗെരു ഇഷിബ, മുൻ വിദേശകാര്യമന്ത്രി ഫ്യൂമിയോ കിഷിഡ എന്നിവരും സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുന്നു.