ETV Bharat / international

ട്രില്ല്യണ്‍ ഡോളര്‍ അടിയന്തര സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിനൊരുങ്ങി ജപ്പാന്‍

ടോക്കിയോ, ഒസാക്ക മറ്റ് മേഖലകള്‍ എന്നിവിടങ്ങളില്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്‌ചയോടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ.

Japan to roll out $1 trillion emergency package as Abe announces state of emergency  1 ട്രില്ല്യണ്‍ ഡോളര്‍ അടിയന്തര സാമ്പത്തിക പാക്കേജ്  ജപ്പാന്‍  $1 trillion emergency package as Abe announces state of emergency  കൊവിഡ് 19  ഷിന്‍സോ ആബെ
1 ട്രില്ല്യണ്‍ ഡോളര്‍ അടിയന്തര സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിനൊരുങ്ങി ജപ്പാന്‍
author img

By

Published : Apr 7, 2020, 1:08 PM IST

ടോക്കിയോ: ലോകമെമ്പാടും കൊവിഡ് വ്യാപിക്കുന്നതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തര സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി ജപ്പാന്‍. ട്രില്ല്യണ്‍ ഡോളര്‍ അല്ലെങ്കില്‍ 108 ട്രില്ല്യണ്‍ യെന്‍ മൂല്യമുള്ള സാമ്പത്തിക പാക്കേജാണ് ജപ്പാന്‍റെ പരിഗണനയിലുള്ളത്. വിവിധ രാഷ്‌ട്രീയ കക്ഷികളുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷം സാമ്പത്തിക പാക്കേജ് ഇന്ന് പ്രഖ്യാപിക്കും. ടോക്കിയോ,ഒസാക്ക,മറ്റ് മേഖലകള്‍ എന്നിവിടങ്ങളില്‍ കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്‌ചയോടെ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെ അറിയിച്ചു.

അടുത്ത മാര്‍ച്ചോടെ ജപ്പാനിലെ രണ്ട് മില്ല്യണ്‍ ജനങ്ങള്‍ക്ക് ആവശ്യമായ മരുന്നുകളുടെ സംഭരണത്തിനും പാക്കേജ് വകയിരുത്തും. കൊവിഡ് മഹാമാരി മൂലം വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ക്ക് 2800 ഡോളര്‍ നല്‍കാനും പദ്ധതിയുണ്ട്. കൊവിഡ് നേരിടാന്‍ ജപ്പാനെ കൂടാതെ ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളും അടിയന്തര സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക രണ്ട് ട്രില്ല്യണ്‍ ഡോളറാണ് ധനസഹായം പ്രഖ്യാപിച്ചത്. ലോകത്താകമാനം 1.27 മില്ല്യണ്‍ ജനങ്ങള്‍ക്കാണ് കൊവിഡ് 19 ബാധിച്ചിരിക്കുന്നത്. ഇതില്‍ 74647 പേര്‍ മരിച്ചു കഴിഞ്ഞു. ജപ്പാനില്‍ മാത്രം 4041 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇതില്‍ 108 പേര്‍ മരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.