ടോക്കിയോ: ജപ്പാന്‍റെ 2020ലെ രാശി മൃഗമായ എലിയുടെ ഭീമൻ ശില്പം പ്രർദർശനത്തിനെത്തി. കഴിഞ്ഞ ദിവസം സന്നദ്ധ സംഘടനയിലെ അംഗങ്ങളും പ്രാദേശിക കുട്ടികളുമാണ് മിസാറ്റോ പട്ടണത്തിലെ ടാറ്റ്സുമിസു ദേവാലയത്തിന്‍റെ കവാടത്തിന് മുന്നില്‍ മൂന്ന് മീറ്റർ ഉയരമുള്ള എലിയെ വെച്ചത്.
ജനങ്ങളുടെ സന്തോഷത്തിനും സമൃദ്ധമായ വിളവെടുപ്പിനുമായി പ്രാർത്ഥിക്കാനാണ് ഈ സംഘം, എല്ലാ വർഷവും രാശി ചിഹ്നമായ ഭീമൻ എലിയെ സ്ഥാപിക്കുന്നത്.
ഏകദേശം ഒരു മാസമെടുത്താണ് ഈ പോളിസ്റ്റൈറൈൻ ശില്പം ഇവർ നിർമിച്ചത്. ടോർച്ച് പിടിച്ച് നില്‍ക്കുന്ന എലിയുടെ രൂപം 2020ലെ ടോക്കിയോ ഓളിമ്പിക്സിലും പാരാലിമ്പിക്സ് ഗെയിംസിലുമെല്ലാം അത്‌ലറ്റുകൾ സ്വർണ മെഡലുകൾ നേടുമെന്ന പ്രതീക്ഷയുടെ പ്രതീകം കൂടിയാണ്. രാശി ചിഹ്നം ഫെബ്രുവരി അവസാനം വരെ പ്രദർശിപ്പിക്കും.
എലിയുടെ ഭീമൻ ശില്പം; പുതുവർഷ ദിനം ജപ്പാനില്‍ ഇങ്ങനെയാണ്... - ഭീമൻ എലി പ്രദർശനത്തിന്
കഴിഞ്ഞ ദിവസം സന്നദ്ധ സംഘടനയിലെ അംഗങ്ങളും പ്രാദേശിക കുട്ടികളുമാണ് മിസാറ്റോ പട്ടണത്തിലെ ടാറ്റ്സുമിസു ദേവാലയത്തിന്‍റെ കവാടത്തിന് മുന്നില്‍ മൂന്ന് മീറ്റർ ഉയരമുള്ള എലിയെ വെച്ചത്.