ടോക്കിയോ: കൊവിഡ് 19ന്‍റെ വ്യാപനത്തെ പിടിച്ചുകെട്ടാനായുള്ള വാക്‌സിന്‍റെ അനുമതി ദ്രുതഗതിയിലെന്ന് ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ. രാജ്യത്ത് കൊവിഡ് കേസുകൾ ദിനം പ്രതി കൂടുന്നത് കണക്കിലെടുത്ത് ജപ്പാനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുതുവത്സര ആഘോഷങ്ങൾക്ക് ശേഷം തലസ്ഥാനമായ ടോക്കിയോയിൽ മാത്രം ഒരു ദിവസം 1,337 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
അടിയന്തരാവസ്ഥ പ്രഖ്യാപനത്തിൽ നിയമപരമായ പിഴവുകള്‍ ഒന്നുമില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആളുകൾക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യാനും അനാവശ്യമായി പുറത്ത് ഇറങ്ങാതിരിക്കാനും സാമൂഹിക അകലം പാലിക്കാനും അതുപോലെ തന്നെ കടകൾ നേരത്തേ അടയ്ക്കാനും മത്രമെ മുന്നറിയിപ്പ് നൽകു. ഈ മാസം വാക്സിൻ അംഗീകാരവും അടുത്ത മാസത്തോടെ പ്രതിരോധ കുത്തിവയ്പ്പുകളുടെ ആരംഭവും നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യോഷിഹിഡെ സുഗ പറഞ്ഞു.