ജറുസലേം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മതചടങ്ങ് സംഘടിപ്പിച്ച 300ഓളം പേരെ ഇസ്രയേൽ പൊലീസ് അറസ്റ്റ് ചെയ്തു. മൊറോൺ പർവതത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ലാഗ് ബി ഒമറി എന്ന ജൂത പുരോഹിതന്‍റെ ഓർമ ദിനത്തിൽ ആയിരങ്ങൾ അദ്ദേഹത്തിന്‍റെ ശവകൂടിരത്തിൽ ഒത്ത് ചേരുകയും നൃത്തം ചെയുകയും ദീപം തെളിയിക്കുകയും ചെയ്തു. ഇവരെ തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിഞ്ഞു. വൈറസിന്‍റെ വ്യാപനം കണക്കിലെടുത്ത് ഇരുപതിലധികം ആളുകളുടെ പൊതുസമ്മേളനങ്ങൾ നിരോധിച്ചിട്ടും ആയിരക്കണക്കിന് ജൂത വിഭാഗം ജറുസലേമിൽ ലാഗ് ബി ഒമറിയുടെ ഓർമ ദിനം ആഘോഷിച്ചു. കൊവിഡ് വൈറസ് ഭൂരിഭാഗവും ജൂത സമൂഹത്തെയാണ് ബാധിച്ചത്. രാജ്യത്തെ സ്ഥിരീകരിച്ച 16,500 കേസുകളിൽ 70 ശതമാനവും ജൂത സമൂഹത്തിൽ പെട്ട ആളുകളാണെന്നും ഇത് ഇസ്രയേൽ ജനസംഖ്യയുടെ 12ശതമാനം വരുമെന്നും ആഭ്യന്തരമന്ത്രി ആര്യ ഡെറി പറഞ്ഞു. വൈറസ് ബാധിച്ച് ഇസ്രയേലിൽ 260 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ലോക്ക് ഡൗൺ ലംഘിച്ച് മതചടങ്ങ് സംഘടിപ്പിച്ചവരെ ഇസ്രയേൽ പൊലീസ് അറസ്റ്റ് ചെയ്തു - മൊറോൺ പർവതം
മൊറോൺ പർവതത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ലാഗ് ബി ഒമറി എന്ന ജൂത പുരോഹിതന്‍റെ ഓർമ ദിനത്തിൽ ആയിരങ്ങൾ അദ്ദേഹത്തിന്‍റെ ശവകൂടിരത്തിൽ ഒത്ത് ചേരുകയും നൃത്തം ചെയുകയും ദീപം തെളിയിക്കുകയും ചെയ്തു