ജെറുസലേം: ഇസ്രായേലിൽ വീണ്ടും പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് സഭയിൽ ഭൂരിപക്ഷം തെളിയിക്കാനാവാത്തതിനാലാണ് വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. സെപ്തംബര്‍ 17ന് നടക്കുന്ന വോട്ടെടുപ്പില്‍ വ്യക്തമായ ഭൂരിപക്ഷം നേടുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം അര്‍ധ രാത്രിക്കകം ഭൂരിപക്ഷം തെളിയിക്കാൻ നെതന്യാഹുവിന് അന്ത്യശാസനം നൽകിയിരുന്നു. എന്നാല്‍ വിവിധ പാര്‍ട്ടികളുമായി ആഴ്ചകളോളം നെതന്യാഹു കൂടിക്കാഴ്ചകൾ നടത്തിയെങ്കിലും സഖ്യമുണ്ടാക്കാൻ സാധിച്ചില്ല.
ഇതോടെ വീണ്ടും തെരഞ്ഞെടുപ്പ് വേണമെന്ന പ്രമേയം 45ന് എതിരെ 74 വോട്ടുകള്‍ക്ക് സെനറ്റ് പാസാക്കി. ഏപ്രിൽ ഒമ്പതിനായിരുന്നു ആദ്യ തെരഞ്ഞെടുപ്പ്. ഇസ്രായേലിന്റെ ചരിത്രത്തിൽ സഖ്യമുണ്ടാക്കാൻ കഴിയാതെ പോകുന്ന ആദ്യ പ്രധാനമന്ത്രിയായി ഇതോടെ ബെഞ്ചമിൻ നെതന്യാഹു മാറി.