ജറുസലേം: ലെബനനും സിറിയയും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് ഇസ്രയേൽ സൈനിക മേധാവി രാജ്യത്തിന്‍റെ വടക്കൻ അതിർത്തിയില്‍ സന്ദര്‍ശനം നടത്തി. ലഫ്റ്റനന്‍റ് ജനറൽ അവീവ് കൊഹാവിയ ഉദ്യോഗസ്ഥരെയും സൈനികരെയും സന്ദർശിക്കുന്ന ദൃശ്യങ്ങൾ ഇസ്രായേൽ സൈന്യം പുറത്ത് വിട്ടിരുന്നു. ഇസ്രയേൽ അധിനിവേശ ഗോലാൻ ഹൈറ്റ്സിൽ ആക്രമണം നടത്തിയതിന് മറുപടിയായി വെള്ളിയാഴ്ച സൈനിക ഹെലികോപ്റ്ററുകൾ സിറിയൻ സൈന്യത്തിന് നേരെ ആക്രമണം നടത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചിരുന്നു. തുടർന്നാണ് ഇസ്രയേൽ സൈനിക മേധാവിയുടെ സന്ദർശനം. സിറിയയിൽ തങ്ങളുടെ പോരാളികളെ കൊന്നതിന് പ്രതികാരം ചെയ്യുമെന്ന് ലെബനൻ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ള പറഞ്ഞിരുന്നു. തുടർന്ന് ഇസ്രയേൽ ലെബനനുമായുള്ള വടക്കൻ അതിർത്തിയിലേക്ക് സൈന്യത്തെ അയക്കുകയായിരുന്നു. വെള്ളിയാഴ്ച, അതിർത്തിയുടെ സിറിയൻ ഭാഗത്ത് ഉണ്ടായ സ്ഫോടനത്തിൽ ഗോലാൻ ഹൈറ്റ്സിലെ ഒരു കെട്ടിടത്തിനും വാഹനത്തിനും കേടുപാടുകൾ സംഭവിച്ചിരുന്നു.
ലെബനൻ-സിറിയ സംഘർഷം; ഇസ്രയേൽ സൈനിക മേധാവി അതിർത്തി സന്ദർശിച്ചു - ജറുസലേം
ലഫ്റ്റനന്‍റ് ജനറൽ അവീവ് കൊഹാവിയ ഉദ്യോഗസ്ഥരെയും സൈനികരെയും സന്ദർശിക്കുന്ന ദൃശ്യങ്ങൾ ഇസ്രായേൽ സൈന്യം പുറത്ത് വിട്ടിരുന്നു