പെഷവാർ : ഷിയ മുസ്ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്. വെള്ളിയാഴ്‌ച പ്രാർഥനക്കിടെയാണ് പള്ളിയിൽ ആക്രമണമുണ്ടായത്. സംഭവത്തില്‍ 62 പേരോളം കൊല്ലപ്പെടുകയും 200ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
പെഷവാറിലുണ്ടായ ഏറ്റവും വലിയ സ്‌ഫോടനങ്ങളിലൊന്നാണ് വെള്ളിയാഴ്‌ച നടന്നത്. പള്ളിയിൽ ഐഎസ്-ഖൊറാസാൻ പ്രവർത്തകൻ ചാവേർ ആക്രമണം നടത്തുകയായിരുന്നു. അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ സംശയിക്കുന്നതായി ആഭ്യന്തര മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു.
READ MORE: പാകിസ്ഥാനിലെ പള്ളിയില്‍ സ്‌ഫോടനം; 57 മരണം, 200ഓളം പേര്‍ക്ക് പരിക്ക്
രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പ്രതികൾ പിടിയിലാകുമെന്ന് ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് പറഞ്ഞു. ആക്രമണത്തിൽ രണ്ട് പേർ ഉള്‍പ്പെട്ടിരുന്നുവെന്നും ഒരാളായിരുന്നു ചാവേറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.