ഇസ്‌ലാമബാദ്: പാകിസ്ഥാനിലെ പെഷാവാറിലെ ഷിയ മുസ്‌ലിം പള്ളിയില്‍ നടന്ന ചാവേര്‍ ബോംബ് സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം ഐഎസ്(ഇസ്ലാമിക് സ്റ്റേറ്റ്) ഏറ്റെടുത്തു. ഇന്നലെ(4.03.2022) നടന്ന ആക്രമണത്തില്‍ 57 പേര്‍ കൊല്ലപ്പെടുകയും 200ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രണ്ട് പേര്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തതിന് ശേഷം പള്ളിയില്‍ പ്രവേശിച്ച് ചാവേര്‍ സ്ഫോടനം നടത്തുകയായിരുന്നു.
ആക്രമണത്തെ യുഎന്‍ ജനറല്‍ സെക്രട്ടറി അന്‍റോണിയോ ഗുട്ടറസ് അപലപിച്ചു. പരിശുദ്ധമായ ആരാധന കേന്ദ്രങ്ങളെ ആക്രമിക്കപ്പെടരുതെന്ന് അദ്ദേഹം പറഞ്ഞു. ഷിയാ മുസ്‌ലിങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുകയാണെന്ന് പാകിസ്ഥാന്‍ മനുഷ്യാവകാശ കമ്മിഷന്‍ വ്യക്തമാക്കി. വിഭാഗിയ സംഘടനകളെ നിയന്ത്രണമില്ലാതെ പാകിസ്ഥാനില്‍ അഴിച്ചുവിട്ടിരിക്കുകയാണെന്ന വിമര്‍ശനവും കമ്മിഷന്‍ ഉന്നയിച്ചു.
ALSO READ: യുദ്ധത്തിനെതിരെ ആഗോള മാധ്യമ ലോകവും: റഷ്യയില്‍ സംപ്രേഷണം നിർത്തി വിവിധ വാർത്ത ചാനലുകൾ