സദ്ദാം ഹുസൈനെ വിചാരണ ചെയ്‌ത ജഡ്‌ജി കൊവിഡ് ബാധിച്ച് മരിച്ചു - Saddam's trial judge
52കാരനായ മുഹമ്മദ് ഒറേയ്ബി അൽ ഖലീഫ, ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

സദ്ദാം ഹുസൈന്‍റെ വിചാരണ ചെയ്‌ത ജഡ്‌ജി കൊവിഡ് ബാധിച്ച് മരിച്ചു
ബാഗ്‌ദാദ്: സദ്ദാം ഹുസൈനെ വിചാരണ ചെയ്‌ത ജഡ്‌ജി കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡിനെ തുടർന്ന് 52കാരനായ മുഹമ്മദ് ഒറേയ്ബി അൽ ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് ഇറാഖ് സുപ്രീം ജൂഡീഷ്യൽ കൗൺസിൽ അറിയിച്ചു.
1992ൽ ബാഗ്ദാദ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ മുഹമ്മദ് ഒറേയ്ബി അൽ ഖലീഫ 2000ൽ ജഡ്ജിയായി നിയമിതനായി. 2004 ഓഗസ്റ്റിൽ സദ്ദാമിന്‍റെയും ഭരണകൂടത്തിന്‍റെയും നടപടികളിൽ ഇൻവെസ്റ്റിഗേറ്റീവ് ജഡ്‌ജിയായി നിയമിതനാകുന്നതോടെയാണ് അദ്ദേഹം മാധ്യമ ശ്രദ്ധയിലേക്ക് വരുന്നത്. തുടർന്ന് സദ്ദാം ഹുസൈന്‍റെ വംശഹത്യ വിചാരണയിലും അദ്ദേഹം പ്രധാന ജഡ്ജിയായിരുന്നു.