ടെഹ്റാന്‍: ഇറാൻ, റഷ്യ, ചൈന എന്നീ രാജ്യങ്ങൾ സംയുക്തമായി നടത്തുന്ന നാവിക അഭ്യാസമായ മറൈൻ സെക്യൂരിറ്റി ബെൽറ്റ് ആരംഭിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിലും ഒമാൻ കടലിലുമായാണ് പരിശീലനം. നാല് ദിവസത്തെ പരിശീലനം ഡിസംബർ 30ന് സമാപിക്കും.
സമുദ്രം വഴിയുള്ള അന്താരാഷ്ട്ര വ്യാപാരത്തിന്‍റെ സുരക്ഷ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. സംയുക്ത അഭ്യാസത്തിൽ പങ്കെടുക്കാൻ യാരോസ്ലാവ് മുദ്രി ഫ്രിഗേറ്റ്, എൽന്യ ടാങ്കർ, വിക്ടർ കൊനെറ്റ്സ്കി ടഗ് ബോട്ട് എന്നിവ മോസ്കോ അയച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കടൽക്കൊള്ളക്കാരില്‍ നിന്നുള്ള രക്ഷപ്പെടല്‍, തട്ടിക്കൊണ്ടുപോയ കപ്പലിനെ മോചിപ്പിക്കുക, ഒറ്റപ്പെട്ട കപ്പലുകളുമായുള്ള ആശയവിനിമയം, അപകടത്തില്‍പെട്ട കപ്പനുള്ള സഹായം തുടങ്ങിയ കാര്യങ്ങളില്‍ പരിശീലനം നടത്തും. 1979ന് ശേഷം ഇറാന്‍ മറ്റു രാജ്യങ്ങളുമായി ചേര്‍ന്ന നടത്തുന്ന ആദ്യം സംയുക്ത നാവിക അഭ്യാസമാണിത്.