ടെഹ്‌റാൻ: ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണ കപ്പല്‍ സ്റ്റെന ഇംപെറോ മോചിപ്പിച്ചതായി റിപ്പോർട്ട്. ഇറാനിയൻ കടലിൽ നിന്ന് കപ്പൽ പുറത്തേക്ക് പോകുന്നതിനുള്ള നിയമ നടപടിക്രമങ്ങൾ നടക്കുകയാണെന്നും കപ്പല്‍ നിയമം ലംഘിച്ചുവെന്ന ആരോപണത്തിൽ അന്വേഷണം തുടരുകയാണെന്നും ഇറാനിലെ പോർട്സ് ആൻഡ് മാരിടൈം ഓർഗനൈസേഷൻ മേധാവി അല്ലാമോറാദ് അഫിഫിപൂർ പറഞ്ഞു.
23 അംഗങ്ങളുമായി യുണൈറ്റഡ് അറബ് എമിറേറ്റിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള യാത്രാമധ്യേയാണ് ജൂലൈ 19 ന് ഹോർമുസ് കടലിടുക്കിൽ വെച്ച് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകൾ കപ്പൽ പിടികൂടിയത്. സമുദ്ര നാവിഗേഷൻ നിയമങ്ങൾ ലംഘിച്ചതായി ഇറാനിയൻ അധികൃതർ ആരോപിച്ചെങ്കിലും ലണ്ടനും കപ്പലിലെ ജീവനക്കാരും ഇത് നിഷേധിച്ചു.