ETV Bharat / international

അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ കശ്‌മീരിനെ അവഗണിക്കുന്നുവെന്ന് ഇമ്രാന്‍ ഖാന്‍

ഹോങ്കോങ് പ്രക്ഷോഭങ്ങള്‍ തലക്കെട്ടുകളാക്കുന്ന അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ കശ്‌മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേരെ കണ്ണടയ്‌ക്കുകയാണെന്ന് ഇമ്രാൻ ഖാന്‍. ട്വിറ്ററിലാണ് ഇമ്രാന്‍ ഖാന്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കെതിരെ ആഞ്ഞടിച്ചത്.

അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ കശ്‌മീരിനെ അവഗണിക്കുകയാണെന്ന് ഇമ്രാന്‍ ഖാന്‍
author img

By

Published : Oct 12, 2019, 1:03 PM IST

ഇസ്ലാമാബാദ്: അന്താരാഷട്ര മാധ്യമങ്ങള്‍ കശ്‌മീര്‍ പ്രശ്‌നത്തെ വേണ്ട രീതിയില്‍ പരിഗണിക്കുന്നില്ലെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഹോങ്കോങ്ങിലെ പ്രക്ഷോഭങ്ങള്‍ എല്ലാ ദിവസവും തലക്കെട്ടുകളാക്കുന്ന അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ കശ്‌മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുനേരെ മുഖം തിരിക്കുകയാണെന്നും ഇമ്രാന്‍ ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.

കശ്‌മീരില്‍ രണ്ട് മാസമായി ഫോണ്‍, ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കുട്ടികളും രാഷ്‌ട്രീയ നേതാക്കളുമടക്കം ആയിരക്കണക്കിന് ആളുകള്‍ ജയിലിലാണ്. മേഖലയില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. ഐക്യരാഷ്‌ട്രസഭ പ്രഖ്യാപിച്ച അവകാശങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞ 30 വര്‍ഷമായി കശ്‌മീരികള്‍ പോരാടുകയാണ്. ഇതിനിടയില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു. ഇന്ത്യ അനധികൃതമായി കശ്‌മീര്‍ പിടിച്ചടക്കിയിരിക്കുകയാണെന്നും പാക് പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ, കശ്‌മീരിലെ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുകയും തടവിലാക്കിയവരെ മോചിപ്പിക്കുന്ന നടപടികള്‍ ആരംഭിക്കുകയും ചെയ്‌തിരിക്കുന്ന സന്ദര്‍ഭത്തിലാണ് പാക് പ്രധാനമന്ത്രിയുടെ പരാമര്‍ശം. കഴിഞ്ഞ മാസം നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ അന്താരാഷ്‌ട്ര മാധ്യമ സ്ഥാപനങ്ങളായ ന്യൂ യോര്‍ക്ക് ടൈംസിലെയും വാള്‍ സ്‌ട്രീറ്റ് ജേണലിലെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുമായി ഇമ്രാന്‍ ഖാന്‍ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.