യോഗകാർത്ത: ഇന്തോനേഷ്യയിലെ സജീവ അഗ്നി പര്‍വ്വതമായ ജാവയിലെ മൗറാന്‍റ് മെറാപി നിന്നും ആറ് കി.മി ഉയരത്തില്‍ ചാരവും ചൂടുള്ള വാതകവും ഉയരുന്നു. മൗറാന്‍റ് മെറാപി പര്‍വതം വലിയ ശബ്ദത്തോടെയാണ് പൊട്ടിയതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പര്‍വതത്തിന് അടുത്ത് കിടക്കുന്ന ഗ്രാമങ്ങളില്‍ വലിയ രീതിയില്‍ പുക നിറഞ്ഞതായാണ് റിപ്പോര്‍ട്ട്. പര്‍വതത്തില്‍ നിന്നും ലാവയുടെ ഒഴുക്കും സജീവമായിട്ടുണ്ട്.
എന്നാല്‍ ഇന്തോനേഷ്യയിലെ അഗ്നിപര്‍വത പഠന വിഭാഗവും ജിയോളിക്കല്‍ വിഭാഗവും നിലവില്‍ പ്രത്യേക മുന്നറിയിപ്പൊന്നും പുറപ്പെടുവിച്ചിട്ടില്ല. കഴിഞ്ഞ ഓഗസ്തിലാണ് പര്‍വതം അവസാനമായി സജീവമായത്. എന്നാല്‍ പര്‍വതത്തിന് അടുത്തുള്ള ഗ്രമാങ്ങളിലുള്ളവര്‍ മൂന്ന് കിലോ മാറി താമസിക്കണമെന്ന് നിര്‍ദ്ദേശം ഏജന്‍സികള്‍ നല്‍കിയിട്ടുണ്ട്. ഇന്തോനേഷ്യയിലെ 500 അഗ്നി പര്‍വതങ്ങളില്‍ ഏറ്റവും സജീവമായതാണ് മൗറാന്‍റ് മെറാപിസ്.
2968 മീറ്റര്‍ ഉയരമാണ് നിലവില്‍ പര്‍വതത്തിനുള്ളത്. കഴിഞ്ഞ വര്‍ഷം മുതല്‍ പര്‍വതത്തില്‍ നിന്നും ഇരുണ്ട മേഘങ്ങള്‍ ഉയര്‍ന്നിരുന്നു. 2010ലുണ്ടായ അപകടത്തില്‍ 353 പേര്‍ മരിച്ചിരുന്നു. 270 ദശലക്ഷം ആളുകള്‍ താമസിക്കുന്ന ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്ഫോടനത്തിനും ഭൂമികുലുക്കത്തിനും ഏറെ സാധ്യതയുണ്ട്.