ജക്കാർത്ത: ദക്ഷിണ സുലവേസി പ്രവിശ്യയിലെ പള്ളിക്ക് പുറത്ത് കഴിഞ്ഞ മാസം നടന്ന ചാവേർ ബോംബാക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളെ ഇന്തോനേഷ്യൻ പൊലീസ് വെടിവെച്ചുകൊന്നു. കൊല്ലപ്പെട്ടയാൾ കത്തീഡ്രൽ പള്ളി ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു.
രണ്ട് അക്രമികൾ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത മകാസറിലെ സേക്രഡ് ഹാർട്ട് ഓഫ് ജീസസ് കത്തീഡ്രൽ ആക്രമണവുമായി ബന്ധപ്പെട്ട് 31 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദ ഗ്രൂപ്പിനെ പിന്തുണക്കുന്ന തീവ്രവാദ ശൃംഖലയായ ജമാ അൻഷറുദ് ദൗളയുമായി (ജെഎഡി) ബന്ധമുള്ള ദമ്പതികളാണ് ചാവേർ ആക്രമണം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
കൂടുതൽ വായനക്ക്: ഇന്തോനേഷ്യയിൽ ചാവേർ ആക്രമണം; നിരവധി പേർക്ക് പരിക്ക്