ലണ്ടന്‍: ഇന്ത്യയും ബ്രിട്ടന്‍റെയും സായുധ സേനകള്‍ ചേര്‍ന്ന് നടത്തുന്ന സംയുക്ത അഭ്യാസ പ്രകടനം സെന്‍ററല്‍ സതേണ്‍ ഇംഗ്ലണ്ടില്‍ ആരംഭിച്ചു. അജയ് വാരിയര്‍ 2020 എന്നപേരിലാണ് അഭ്യാസ പ്രകടനം നടക്കുന്നത്.
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള ദീര്‍ഘ കാലത്തെ സൈനിക ബന്ധമാണ് സംയുക്ത നീക്കത്തിലൂടെ വെളിവാകുന്നതെന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സൈനികര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തൊടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിൽ യുകെ 7 ഇൻഫൻട്രി ബ്രിഗേഡിന്‍റെ കമാൻഡർ ബ്രിഗേഡിയർ ടോം ബെവിക് ഇന്ത്യൻ സംഘത്തെ സ്വാഗതം ചെയ്തു. തീവ്രവാദ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഇരു രാജ്യങ്ങളിലെ സൈനിക നേതാക്കളും അനുഭവം പങ്കുവെക്കും. 72 മണിക്കൂറാണ് അഭ്യാസ പ്രകടനം നടത്തുക.