മെല്‍ബൺ: ഇന്ത്യയും ചൈനയും തമ്മില്‍ അതിര്‍ത്തി നിയന്ത്രണ രേഖയില്‍ (എൽഎസി) നടക്കുന്ന പ്രശ്‌നങ്ങൾ ഉഭയകക്ഷിപരമായി പരിഹരിക്കണമെന്ന് ഓസ്‌ട്രേലിയൻ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ബാരി ഓ ഫാരെൽ. ഇന്ത്യ- ചൈന സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലുകളെത്തുടർന്ന് കഴിഞ്ഞ ഏതാനും ആഴ്‌ചകളായി എൽഎസിയിൽ പിരിമുറുക്കം തുടരുകയാണ്.
മേയ് ആദ്യവാരം പാന്‍ഗോങ് തടാകത്തിന് സമീപം ഇരുരാജ്യങ്ങളുടെയും സൈനികര്‍ മുഖാമുഖം വന്നതോടെയാണ് സംഘര്‍ഷത്തിന് തുടക്കയായതെന്നാണ് റിപ്പോര്‍ട്ട്. പാന്‍ഗോങ്ങി തടാകത്തിന് സമീപത്തെ പ്രശ്‌നത്തിന് ശേഷം തെക്ക് ഡെംചോക് മേഖലയിലും പാന്‍ഗോങ് തടാകത്തിന്‍റെ കിഴക്കന്‍ തീരത്ത് ഫിന്‍ഗേഴ്‌സ് മേഖലയിലും ചൈനീസ് സൈനികരുടെ കടന്നുകയറ്റുമുണ്ടായി.
അതേസമയം ഇരു രാജ്യങ്ങളും തമ്മിൽ മധ്യസ്ഥത വഹിക്കാൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങളും ഇത് നിരസിക്കുകയും അതിർത്തി പ്രശ്‌നം പരിഹരിക്കുന്നതിനായി തങ്ങൾ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് വ്യക്തമാക്കുകയും ചെയ്‌തു.