ETV Bharat / international

കിഴക്കൻ ലഡാക്കില്‍ അപൂര്‍വ ധാതുക്കള്‍ കണ്ടെത്തിയതായി ഒഎൻ‌ജി‌സി പഠനം - east Ladakh

വളരെ മൂല്യവത്തായ ധാതുക്കളുടെ സാന്നിധ്യം ഇന്ത്യ-ചൈന അതിർത്തി പോരാട്ടത്തിന് ഒരു പുതിയ മാനം നൽകിയേക്കും.

കിഴക്കൻ ലഡാക്ക്‌  ഒഎൻ‌ജി‌സി പഠനം  അപൂര്‍വ ധാതുക്കള്‍ കണ്ടെത്തി  ധാതുക്കള്‍  India-China flashpoints  east Ladakh  ONGC studies
കിഴക്കൻ ലഡാക്കില്‍ അപൂര്‍വ ധാതുക്കള്‍ കണ്ടെത്തിയതായി ഒഎൻ‌ജി‌സി പഠനം
author img

By

Published : Jul 29, 2020, 2:32 PM IST

ന്യൂഡല്‍ഹി: പുഗാ താഴ്‌വര, ചുമാതാങ് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടെ കിഴക്കൻ ലഡാക്കിലെ ഒമ്പത് സൈറ്റുകളില്‍ നിന്ന് ശേഖരിച്ച മണ്ണിന്‍റെയും ജലത്തിന്‍റെയും സാമ്പിളുകളില്‍ നിന്നും അപൂർവ ധാതുക്കളുടെ ശേഖരം കണ്ടെത്തിയതായി ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കമ്മിഷന്‍റെ (ഒഎൻ‌ജി‌സി) ഗവേഷണ വിഭാഗം.

യുറേനിയം, ലന്താനം, ഗാഡോലിനിയം എന്നിവയുൾപ്പെടെയുള്ള മൂലകങ്ങളും ഉപയോഗപ്രദവുമായ ലോഹങ്ങളുമുണ്ടെന്നാണ് ഒഎൻ‌ജി‌സിയുടെ പ്രാഥമിക പഠനിത്തില്‍ പറയുന്നത്. വളരെ മൂല്യവത്തായ ധാതുക്കളുടെ സാന്നിധ്യം ഇന്ത്യ-ചൈന അതിർത്തി പോരാട്ടത്തിന് ഒരു പുതിയ മാനം നൽകിയേക്കും. ഗവേഷണനത്തിന്‍റെ പൂര്‍ണ രൂപം തടഞ്ഞുവച്ചിരിക്കുകയാണെങ്കിലും കണ്ടെത്തലുകളുടെ പകർപ്പ് ഇടിവി ഭാരതിന് ലഭിച്ചു. സാമ്പിളുകൾ ശേഖരിച്ച സൈറ്റുകൾ ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിലുള്ള യഥാർത്ഥ നിയന്ത്രണ രേഖയിലെ ഫ്ലാഷ് പോയിന്‍റുകളിൽ നിന്ന് വളരെ അകലെയല്ല. കമ്പ്യൂട്ടറുകൾ, ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ഡിജിറ്റൽ ക്യാമറകൾ, സോളാർ പാനലുകൾ, ഇലക്ട്രിക് കാറുകൾ, ഉപഗ്രഹങ്ങൾ, ലേസർ, കൂടാതെ യുദ്ധവിമാന എഞ്ചിനുകൾ പോലുള്ള സൈനിക പ്ലാറ്റ്‌ഫോമുകൾ നിർമിക്കുന്നതിലും ഇവിടെ കണ്ടെത്തിയ അപൂര്‍വ ധാതുക്കള്‍ ഉപയോഗിക്കാം.

ഒ‌എൻ‌ജി‌സി നടത്തിയ പൈലറ്റ് പഠനം 2018 ലാണ് ആരംഭിക്കുന്നത്. ലഡാക്കിൽ രാജ്യത്തെ ഏറ്റവും മികച്ച ജിയോതെര്‍മല്‍ മേഖലകളുണ്ടെന്ന ജിയോലോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഒ‌എൻ‌ജി‌സി ഇവിടെ പഠനം ആരംഭിച്ചത്. ഈ മേഖലയിൽ ഗണ്യമായ ഹൈഡ്രോകാർബൺ ശേഖരമുണ്ടെന്ന് ഇടിവി ഭാരത് നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു. കൊവിഡ്‌ വ്യാപനത്തെ തുടര്‍ന്നും പിന്നീട് ഇന്ത്യ-ചൈന സൈനിക ഏറ്റുമുട്ടലുകള്‍ കാരണവും 2020 ഫെബ്രുവരിയിൽ ഒ‌എൻ‌ജി‌സി പൈലറ്റ് പഠനം നിർത്തേണ്ടിവന്നു.

ഐസിപി-എം‌എസ് രീതി (ഇൻഡക്റ്റീവ് കപ്പിൾഡ് പ്ലാസ്മ-മാസ് സ്‌പെക്ട്രോമെട്രി) ഉപയോഗിച്ച് ബോറോൺ, ലിഥിയം, സീസിയം, വനേഡിയം, യുറേനിയം, തോറിയം എന്നിവയുൾപ്പെടെയുള്ള സാമ്പിളുകളിലെ അപൂർവ ഭൗമ മൂലകങ്ങളുടെയും ലോഹങ്ങളുടെയും അളവ് നിർണയിക്കുന്നതിന്‌ പുറമേ ജിയോതെർമൽ ഉറവിടത്തെക്കുറിച്ചുള്ള പഠനം പൂര്‍ത്തിയാക്കുന്നതുമാണ് ലക്ഷ്യം. ഈ ധാതുക്കൾ അപൂർവമല്ലെങ്കിലും സാന്ദ്രീകൃത നിക്ഷേപങ്ങളിലുണ്ടാകില്ല. അതിനാൽ ഇത് ഘനനം ചെയ്തു എടുക്കാനാകില്ല. അപൂർവമായ ധാതുകളുടെയും ലോഹങ്ങളുടെയും ഉൽപാദനത്തിൽ ലോകത്തെ മുൻനിരയിലാണ് ചൈന. ഭൗമരാഷ്ട്രീയ ആധിപത്യം കൈവരിക്കുന്നതിന് ചൈന തങ്ങളുടെ അപൂർവ ഭൗമവിഭവങ്ങളെ കൂടുതൽ സംരക്ഷിക്കുന്നു എന്നു സമീപകാലത്തെ പല ആഗോള റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നു. 2018ൽ ചൈന 120,000 ടൺ അപൂർവ ഭൗമ മൂലകങ്ങൾ ഉൽ‌പാദിപ്പിച്ചപ്പോള്‍ ഓസ്‌ട്രേലിയയും യു‌എസും 15,000 ടൺ ആണ് ഉൽ‌പാദിപ്പിച്ചത്. എന്നാൽ യുഎസ് ഉപയോഗിക്കുന്ന മൂലകങ്ങളിൽ 80 ശതമാനവും ചൈനയിൽ നിന്നുള്ളതാണ്. ഇത് ആഗോള വ്യാപാരത്തിന്‍റെ 90 ശതമാനവും നിയന്ത്രിക്കുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.