ഇസ്ലാമാബാദ് : അഫ്‌ഗാനിസ്ഥാനെതിരെ നടപടിയെടുക്കാൻ അമേരിക്കയ്‌ക്ക് തങ്ങളുടെ സൈനിക താവളങ്ങൾ വിട്ടുനൽകില്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഒരു അഭിമുഖത്തിൽ, അൽ-ക്വയ്‌ദ, ഐഎസ്‌ഐഎസ്, താലിബാൻ എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കാൻ അമേരിക്കയെ രാജ്യത്ത് അനുവദിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
അഫ്‌ഗാനിസ്ഥാനിലെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് അമേരിക്കയ്‌ക്ക് സൈനിക താവളങ്ങൾ നൽകാനുള്ള സാധ്യത മുൻപ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയും തള്ളിക്കളഞ്ഞിരുന്നു.
അതേസമയം യുഎസ് സേനയ്ക്ക് സൈനിക താവളങ്ങൾ നൽകുന്നില്ലെന്ന് പാകിസ്ഥാൻ അധികൃതർ എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി താലിബാൻ വക്താവ് സൊഹൈൽ ഷഹീൻ ഫോണിലൂടെ അറിയിച്ചു.
Also Read: താലിബാനെതിരെ തിരിച്ചടിച്ച് അഫ്ഗാന്‍ സേന; ആറ് താലിബാന്‍ തീവ്രവാദികൾ കൊല്ലപ്പെട്ടു
പാകിസ്ഥാനിൽ സൈനിക താവളങ്ങൾ വേണമെന്ന യുഎസ് സേനയുടെ ആവശ്യം അനീതിയാണെന്നും ശരിയായ തീരുമാനമാണ് പാകിസ്ഥാന്‍ കൈക്കൊണ്ടതെന്നും അദ്ദേഹം പറഞ്ഞു.