ഹോങ്കോംഗ്: കൊവിഡ് പശ്ചാത്തലത്തില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വീണ്ടും നിയന്ത്രണം ഏര്‍പ്പെടുത്തി ഹോംങ്കോംഗ് വിമാനത്താവള അതോറിറ്റി. 14 ദിവസത്തേക്കുകൂടി ഇന്ത്യയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തയതായാണ് അറിയിപ്പ്. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഇത് അഞ്ചാമത്തെ തവണയാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ഹോംങ്കോംഗ് നിരോധിക്കുന്നത്.
മാര്‍ച്ച് 25 മുതല്‍ രാജ്യത്ത് വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ മറ്റ് രാജ്യങ്ങളും സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ലോക്ഡൗണ്‍ പിന്‍വലിച്ച മുറക്ക് വീണ്ടും സര്‍വീസുകള്‍ പുനരാരംഭിച്ചെങ്കിലും പൂര്‍ണമായും ആരംഭിച്ചിട്ടില്ല. വന്ദേഭാരത് മിഷന്‍റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ എയര്‍ ഇന്ത്യക്ക് അനുമതി നല്‍കിയിരുന്നു.