ഹോങ്കോംഗ്: കൊറോണ വൈറസ് ലോക മുഴുവൻ പടരുന്ന സാഹചര്യത്തിൽ ഹോങ്കോംഗിൽ പ്രവേശിക്കുന്ന എല്ലാവരെയും 14 ദിവസം പ്രത്യേകം നിരീക്ഷിക്കുമെന്ന് ഹോങ്കോംഗ് ചീഫ് എക്സിക്യൂട്ടീവ് ക്യാരി ലാം.
പുതിയ തീരുമാനം ചൈന, തായ്‌വാൻ, തുടങ്ങി പ്രവിശ്യകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത സഹചര്യത്തിലാണ്. കഴിഞ്ഞ ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്നാണ് വൈറസ് പടർന്നത്. ലോകത്തെമ്പാടും ഇതുവരെ ഒന്നരലക്ഷത്തോളം പേർക്ക് വൈറസബാധയുണ്ടവുകയും 6600 ഓളം പേർ മരണപ്പെടുകയും ചെയ്തു.