ഹോങ്കോങ്: ഹോങ്കോംങില്‍ നടന്ന പ്രതിഷേധത്തിൽ പരക്കെ അക്രമം. പ്രകടനക്കാര്‍ പൊലീസിന് നേരേ പെട്രോള്‍ ബോംബെറിഞ്ഞു. സംഭവത്തിൽ നിരവധി വാണിജ്യ സ്ഥാപനങ്ങക്ക് കേടുപാടുകള്‍ സംഭവിച്ചു. പ്രകടനക്കാര്‍ക്ക് നേരെ കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
ആഡംബര വസ്തുക്കളുടെ കടകളും ഹോട്ടലുകളും ധാരാളമുള്ള സിം ഷാ സുയിയിലായിരുന്നു പ്രകടനം. പ്രകടനത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും പതിനായിരങ്ങള്‍ പ്രതിഷേധത്തിൽ പങ്കെടുത്തു.