ഹോങ്കോങ്: ഹോങ്കോങിൽ നടക്കുന്ന കടന്നുകയറ്റങ്ങൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ നടക്കുന്ന പ്രക്ഷോഭത്തിൽ പ്രതിഷേധിച്ച ഓൺലൈൻ റേഡിയോ അവതാരകന്‍ എഡ്മണ്ട് വാൻ യി-സിഗിന്‍റെ ജാമ്യം റദ്ദാക്കി.ജാമ്യത്തിനായുള്ള വാന്‍റെ അപേക്ഷ ചീഫ് മജിസ്‌ട്രേറ്റ് വിക്ടർ സോ വൈ-തക് നിരസിച്ചു. ഹോങ്കോങിന്‍റെ സുരക്ഷാ നിയമപ്രകാരമാണ് ഇയാളുടെ ജാമ്യം റദ്ദാക്കിയത്.
രാജ്യദ്രോഹപരമായ ഉദ്ദേശത്തോടെ പ്രവർത്തിച്ചു എന്നാരോപിച്ച് ബുധനാഴ്ചയാണ് ഹോങ്കോങ് പൊലീസ് എഡ്മണ്ട് വാൻ യി-സിഗിനെ അറസ്റ്റ് ചെയ്‌തത്. രാജ്യദ്രോഹം, ഗൂഡാലോചന എന്നിവ ഉൾപ്പെടുത്തി 2020 ൽ എഡ്മണ്ട് നാല് പരിപാടികൾ അവതരിപ്പിച്ചതായും പൊലീസ് അറിയിച്ചു. ഓഗസ്റ്റ് എട്ട്, ഓഗസ്റ്റ് 15, സെപ്റ്റംബർ അഞ്ച്, ഒക്ടോബർ പത്ത് തീയതികളിലാണ് പരിപാടി സംപ്രേഷണം ചെയ്‌തത്. ഇത് രണ്ടാം തവണയാണ് എഡ്മണ്ട് വാൻ യി അറസ്റ്റിലാകുന്നത്. വിഘടനവാദ പ്രവർത്തനം നടത്തിയെന്നാരോപിച്ച് 2019 നവംബറിലായിരുന്നു അറസ്റ്റ് .