ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ തുടര്‍ച്ചയായ മഴയും മഞ്ഞുവീഴ്ചയും. സ്ത്രീകളും കുട്ടികളും അടക്കം 21 പേർ കൂടി മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ കഴിഞ്ഞ ദിവസം 14 പേര്‍ മരിച്ചിരുന്നു. മോശം കാലാവസ്ഥ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
കനത്ത മഞ്ഞുവീഴ്ച റോഡ് ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നിരവധി വീടുകളും തകര്‍ന്നു. ഖോജാക്ക് ടോപ്പിലെ കനത്ത മഞ്ഞുവീഴ്ച മൂലം സിയാരത്ത്, ക്വറ്റ എന്നീ മേഖലകള്‍ തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെട്ടതായി സിവിൽ ഡിഫൻസ് സെക്രട്ടറി സയ്യിദ് ഷാഹിദ് മൊഹിദ്ദീൻ ഖാദ്രി അറിയിച്ചു.