ബലൂചിസ്ഥാൻ: ജാഫറാബാദ് ജില്ലയിലെ ദേര അലയാർ നഗരത്തിൽ നടന്ന ഗ്രനേഡ് ആക്രമണത്തിൽ രണ്ട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 17 പേർക്ക് പരിക്ക്. ഞായറാഴ്‌ചയാണ് ഗ്രനേഡ് ആക്രമണം നടന്നത്. സുബത്‌പൂർ ചൗക്കിന് സമീപം മോട്ടോർ സൈക്കിളിലെത്തിയ അജ്ഞാതർ ഗ്രനേഡ് എറിയുകയായിരുന്നു.
ആക്രമണത്തെ തുടർന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിക്കേറ്റവരെ ജില്ല ആശുപത്രിയിലേക്ക് മാറ്റി. നാല് പേരുടെ നില ഗുരുതരമാണ്. അബ്ദുൾ റഷീദ്, ഹബീബുള്ള, കണ്ടോ, ഹൈദർ അലി, മൊഹ്‌സിൻ അലി, അബ്ദുൾ റസൂൽ, മുഹമ്മദ് അലി, അല്ലാ ദിന, വസീർ ഖാൻ, മുഹമ്മദ് സർവാർ, റഹ്മത്ത് അലി, മുനീർ അലി, അൻവർ അലി, ഫർയാദ് അലി, മുഹമ്മദ് സലീം, സലീം അഹമ്മദ്, ഷമൻ അലി എന്നിവർക്കാണ് പരിക്കേറ്റത്.
പൊലീസുകാരാകാം ഗ്രനേഡ് ആക്രമണത്തിന്‍റെ ലക്ഷ്യമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.