ETV Bharat / international

ലോകത്തെ കൊവിഡ് ബാധിതര്‍ ഒരു കോടി 68 ലക്ഷം കടന്നു - ആഗോളതലത്തില്‍ കൊവിഡ്‌ ബാധിതരുടെ എണ്ണം രണ്ട് കോടിയിലേക്ക്

മരണം 6 ലക്ഷത്തി അറുപത്തി രണ്ടായിരം കടന്നു

Global COVID-19 tracker  tracker  global tracker  coronavirus infections worldwide  coronavirus pandemic  outbreak in Xinjiang  new infections  Korea Centers for Disease Control and Prevention  multiple waves like influenza  World Health Organization  ആഗോളതലത്തില്‍ കൊവിഡ്‌ ബാധിതരുടെ എണ്ണം രണ്ട് കോടിയിലേക്ക്  കൊവിഡ്‌ ബാധിതര്‍
ആഗോളതലത്തില്‍ കൊവിഡ്‌ ബാധിതരുടെ എണ്ണം രണ്ട് കോടിയിലേക്ക്
author img

By

Published : Jul 29, 2020, 11:23 AM IST

ആഗോളതലത്തില്‍ കൊവിഡ്‌ ബാധിതരുടെ എണ്ണം 1,68,83,647 ആയി. ഇതില്‍ 1,04,45,764 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. കൊവിഡ്‌ ബാധിച്ച് ലോകത്തില്‍ 6,62,473 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ചൈനയില്‍ പുതിയതായി 101 കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ചൈനയുടെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ സിന്‍ജിയാങ്ങില്‍ 89 പേര്‍ക്കും വടക്കുകിഴക്കൻ പ്രവിശ്യയായ ലിയോണിങ്ങില്‍ എട്ട് പേര്‍ക്കും ബെയ്‌ജിങ്ങില്‍ ഒരാള്‍ക്കുമാണ് കൊവിഡ്‌ സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായി അധികൃതര്‍ പറഞ്ഞു. ഇതോടെ ചൈനയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 84,060 ആയി. കൊവിഡ്‌ ബാധിച്ച് ചൈനയില്‍ 4,634 പേരാണ് ഇതുവരെ മരിച്ചത്. ദക്ഷിണ കൊറിയയില്‍ 48 കൊവിഡ്‌ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് കൊവിഡ്‌ സ്ഥിരീകരിച്ചവരുടെ എണ്ണം 14,251 ആയി. രാജ്യത്തെ കൊവിഡ്‌ മരണം 300 ആയി. പുതിയതായി രോഗം സ്ഥിരീകരിച്ചവരില്‍ 34 പേര്‍ വിദേശത്ത് നിന്നെത്തിയവരുമാണ്. 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പടര്‍ന്നത്.

വിദേശത്ത് നിന്നെത്തുന്നവര്‍ അതിര്‍ത്തിയില്‍ 14 ദിവസം നിര്‍ബന്ധമായി ക്വാറന്‍റൈനില്‍ കഴിയണമെന്ന് ന്യൂസിലാന്‍ഡ്‌ ഭരണകൂടം അറിയിച്ചു. ക്വാറന്‍റൈനില്‍ ഇരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചതായും ഭരണകൂടം വ്യക്തമാക്കി. മൂന്ന്‌ മാസമായി ന്യൂസിലാന്‍ഡില്‍ കൊവിഡ്‌ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.