ഹൈദരാബാദ്: കൊവിഡ് ലോകമെമ്പാടുമുള്ള 1,39,30,157 പേരെ ബാധിച്ചു. 5,91,865 പേർ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. ഇതുവരെ 82,65,571 പേർ സുഖം പ്രാപിച്ചു.
ഓസ്‌ട്രേലിയയിലെ വിക്ടോറിയ സ്റ്റേറ്റിൽ 428 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മെൽബൺ പ്രദേശത്ത് നിന്ന് കൊവിഡ് വ്യാപിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി സംസ്ഥാനത്ത് പരിശോധന വർധിപ്പിക്കാൻ അധികൃതർ ഒരുങ്ങുകയാണ്. വെള്ളിയാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്ത മൂന്ന് മരണങ്ങളും മെൽബണിലാണ്.
മെൽബണും അയൽരാജ്യമായ മിച്ചൽ ഷയറും കഴിഞ്ഞ ആഴ്ച മുതൽ ലോക്ക് ഡൗണിലാണ്. മെൽബണിന് പുറത്തുള്ള ടെസ്റ്റിങ്ങ് സൈറ്റുകളുടെ എണ്ണം സർക്കാർ വർദ്ധിപ്പിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.