ഹൈദരാബാദ്: ലോകത്ത് മഹാമാരി പിടിപ്പെട്ടത് 90 ലക്ഷത്തിലധികം പേർക്ക്. ഒടുവിൽ ലഭിച്ച കണക്കുകൾ പ്രകാരം ആഗോളതലത്തിൽ 90,38,807 പേർക്ക് കൊവിഡ് രോഗം ബാധിച്ചു. വൈറസ് വ്യാപനത്തിൽ ജീവൻ പൊലിഞ്ഞത് 4,69,604 ൽ അധികം ആളുകൾക്കാണ്. രോഗബാധിതർ ഒരു കോടിയേലേക്ക് കുതിക്കുമ്പോൾ രോഗമുക്തി നേടുന്നവരുടെ നിരക്ക് അരക്കോടിയിലേക്ക് നീങ്ങുകയാണ്. രോഗം പിടിപെട്ട 48,33,574 പേർ ഇതിനോടകം സുഖം പ്രാപിച്ചു.
മഹാമാരിയുടെ പിടിയിൽ അകപ്പെട്ട് ജീവൻ നഷ്ടപ്പെടുന്നവരിൽ മൂന്നിൽ രണ്ടുഭാഗവും അമേരിക്കയിലാണ്. മൂന്ന് മാസത്തിലേറെയായി സ്പെയിനിൽ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ അവസാനിച്ചപ്പോൾ മാർച്ച് 14 ന് ശേഷം രാജ്യത്തെ 47 മില്യൺ ജനങ്ങൾ പുറത്തിറങ്ങി. കൂടാതെ 26 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ബ്രിട്ടനിൽ നിന്നും വരുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്ന നിബന്ധനയും റദ്ദാക്കി. അതേസമയം ചൈനയിൽ പുതുതായി 25 കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 22 കേസും ബെയ്‌ജിങ്ങിൽ രേഖപ്പെടുത്തിയതാണ്.