ഹൈദരാബാദ്: കൊവിഡ് അതിനാശം വിതച്ച ഇറ്റലിയിൽ അണുബാധയുടെ തോത് കുറയുന്നതായ് റിപ്പോർട്ടുകൾ. പ്രഭവകേന്ദ്രമായ വുഹാനിലെ സ്റ്റോറുകൾ വീണ്ടും തുറക്കാൻ തുടങ്ങിയതോടെ ചൈന സാധാരണ നിലയിലേക്ക് എത്തി. റഷ്യയിൽ, ക്വാറന്‍റൈൻ നിയമങ്ങൾ ലംഘിച്ചതിനും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിനും നിരവധി വർഷം തടവ് ഉൾപ്പെടെയുള്ള കഠിന ശിക്ഷകൾക്ക് നിയമനിർമാതാക്കൾ അംഗീകാരം നൽകി. സ്‌പെയിനിലുടനീളമുള്ള ഹോട്ടലുകൾ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കുള്ള റിക്കവറി റൂമുകളാക്കി മാറ്റി. സ്‌പോർട്‌സ് സെന്‍ററുകളിലും ലൈബ്രറികളിലും എക്സിബിഷൻ ഹാളുകളിലും അധികൃതർ ഫീൽഡ് ആശുപത്രികൾ നിർമിക്കുകയാണ്.
പക്ഷേ പ്രതിസന്ധി അവസാനിക്കുന്നില്ല. ആരോഗ്യ സംവിധാനത്തിന്‍റെ തകർച്ചയെ പ്രതിരോധിക്കാൻ പാടുപെടുകയാണ് സ്പെയിൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ. പുടിനുമായി ഇടപഴകിയ ഡോക്ടർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. സ്‌പെയിനിൽ 840 ൽ അധികം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ മരണസംഖ്യ 8,000 ന് മുകളിലേക്ക് ഉയർന്നു.
കൊറോണ വൈറസ് ലോകമെമ്പാടുമുള്ള എട്ട് ലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും നാല്പതിനായിരത്തോളം ആളുകൾ മരിക്കുകയും ചെയ്തു.