ETV Bharat / international

കൊവിഡ്-19; മരണസംഖ്യ 3000 കവിഞ്ഞു - ചൈന ഹൂബെ പ്രവശ്യ

ചൈനയിൽ മാത്രം മരണസംഖ്യ 2912 ആയി ഉയർന്നു

coronavirus china news  covid 19 death toll news  Hubei province corona news  കൊറോണ വൈറസ് ബാധ ചൈന  ചൈന ഹൂബെ പ്രവശ്യ  കൊവിഡ് 19 ചൈന
കൊവിഡ്-19
author img

By

Published : Mar 2, 2020, 1:25 PM IST

ബെയ്‌ജിങ് : ആഗോളതലത്തില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 3000 കവിഞ്ഞു. ചൈനയിൽ മാത്രം മരണസംഖ്യ 2,912 ആയി ഉയർന്നു. ഹുബെ പ്രവശ്യയിൽ പുതിയതായി 202 കേസുകൾ റിപ്പോർട്ട് ചെയ്തതായി ദേശീയ ആരോഗ്യ കമ്മീഷൻ അറിയിച്ചു. വുഹാനിൽ 42 പേർ മരിച്ചതായും റിപ്പോർട്ടുണ്ട്.

ചൈനക്ക് പുറത്ത് ഏറ്റവുമധികം പേര്‍ മരിച്ചത് ഇറാനിലാണ്. 11 പേര്‍ കൂടി മരിച്ചതോടെ ഇറാനില്‍ ആകെ മരണ സംഖ്യ 54 ആയി ഉയർന്നു. ദക്ഷിണ കൊറിയക്ക് പിന്നാലെ ഉത്തരകൊറിയയിലും രോഗം പടരുന്നു. 476 പുതിയ വൈറസ് കേസുകൾ സ്ഥിരീകരിച്ചതായി സെന്‍റര്‍ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു. ദക്ഷിണ കൊറിയയിൽ 22 പേർ മരിച്ചു. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 4212 ആയി. ഇറ്റലിയിൽ 1694 പേര്‍ക്കും ഫ്രാൻസിൽ 130 പേര്‍ക്കും കൊവിഡ്-19 സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കില്‍ ഇറാനില്‍ നിന്ന് മടങ്ങിയെത്തിയ ഒരാള്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.