താഷ്കെന്‍റ്: ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്‍റ് മേഖലയിൽ വാതക സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും വീടിന്റെ ഒരു ഭാഗം നശിക്കുകയും ചെയ്തതായി രാജ്യത്തെ അടിയന്തര സാഹചര്യ മന്ത്രാലയം അറിയിച്ചു.
ഖിബ്രെ ജില്ലയിൽ സ്ഥിതിചെയ്യുന്ന വീടിനടിയിലൂടെ കടന്നുപോകുന്ന ഭൂഗർഭ ഗ്യാസ് പൈപ്പ്ലൈനിൽ നിന്ന് വാതകം ചോർന്നതിനെ തുടർന്നാണ് അപകടമുണ്ടായത്. വീടിന്റെ ബേസ്മെന്റിൽ വാതകം അടിഞ്ഞുകൂടുകയായിരുന്നു.
വീട്ടുടമസ്ഥനും മകനുമാണ് അപകടത്തിൽ മരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.