ETV Bharat / international

പാക് സൈന്യത്തിനും ഐഎസ്‌ഐക്കുമെതിരെ പാക് അധീന കശ്മീരിൽ പ്രതിഷേധം - പാക് അധിനിവേശ കശ്മീരില്‍

പാക് സൈന്യമാണ് ഭീകരര്‍ക്ക് പിന്നില്‍ നില്‍ക്കുന്നതെന്ന മുദ്രാവാക്യമാണ് പ്രതിഷേധത്തിൽ ഉയർന്നത്.

പ്രതിഷേധം
author img

By

Published : Feb 12, 2019, 9:58 PM IST

പാക് സൈന്യത്തിനും ഐഎസ്‌ഐക്കും എതിരെ ജമ്മുകശ്മീര്‍ നാഷണല്‍ സ്റ്റുഡന്‍റ്സ് ഫെഡറേഷനാണ് പാക് അധീന കശ്മീരില്‍ പ്രതിഷേധമുയര്‍ത്തിയത്. തിങ്കളാഴ്ച പാക് അധിനിവേശ കശ്മീരിലെ മുസഫറാബാദ് നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പാക് സൈന്യത്തിനും സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയ്ക്കും ഐഎസ്‌ഐക്കും എതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി. കശ്മീരില്‍ നിന്ന് വിദ്യാര്‍ഥികളെ പാക് സൈന്യം തട്ടിക്കൊണ്ടുപോകുന്നതിനും പീഡിപ്പിക്കുന്നതിനും എതിരെയാണ് പ്രതിഷേധം നടന്നത്.

അടുത്തിടെ വിദ്യാര്‍ഥി മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതക പ്രയോഗവും നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച പ്രക്ഷോഭം നടന്നത്. 1947 ല്‍ പാകിസ്താന്‍ പ്രദേശം കൈയ്യടക്കിയതിന് ശേഷം തങ്ങള്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രധാന പ്രശ്‌നങ്ങളായി വിദ്യാര്‍ഥികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന തങ്ങളെ പാക് സൈന്യം ക്രൂരമായി അടിച്ചമര്‍ത്തുന്നുവെന്നും ഇവര്‍ പറയുന്നു

Intro:Body:

മുസഫറാബാദ്: പാക് അധിനിവേശ കശ്മീരില്‍ പാക് സൈന്യത്തിനും ഐഎസ്‌ഐയ്ക്കും എതിരെ പ്രക്ഷോഭം. ജമ്മുകശ്മീര്‍ നാഷണല്‍ സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം നടന്നത്. തിങ്കളാഴ്ച മുസഫറാബാദ് നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പാക് സൈന്യത്തിനും സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയ്ക്കും ഐഎസ്‌ഐയ്ക്കും എതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി. 

കശ്മീരില്‍ നിന്ന് വിദ്യാര്‍ഥികളെ പാക് സൈന്യം തട്ടിക്കൊണ്ടുപോകുക, പീഡിപ്പിക്കുക തുടങ്ങിയ ക്രൂരതകള്‍ നടത്തുന്നതിനെതിരെയാണ് പ്രതിഷേധം നടന്നത്. പാക് സൈന്യമാണ് ഭീകരര്‍ക്ക് പിന്നില്‍ നില്‍ക്കുന്നതെന്ന മുദ്രാവാക്യമാണ് കൂടുതലും മുഴങ്ങിയത്. 

അടുത്തിടെ വിദ്യാര്‍ഥി മാര്‍ച്ചിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും കണ്ണീര്‍ വാതക പ്രയോഗം നടത്തുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച പ്രക്ഷോഭം നടന്നത്. 

1947 ല്‍ പാകിസ്താന്‍ പ്രദേശം കൈയ്യടക്കയതിന് ശേഷം തങ്ങള്‍ നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുവെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. തൊഴിലില്ലായ്മ, ദാരിദ്ര്യം, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന പ്രശ്‌നങ്ങളെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന തങ്ങളെ പാക് സൈന്യം ക്രൂരമായി അടിച്ചമര്‍ത്തുന്നുവെന്നാണ് ഇവര്‍ പറയുന്നു.

Conclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.