കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ ആറ് സൈനികര്‍ മരിച്ചു. അഞ്ച് സൈനികരും ഒരു പ്ലാറ്റൂണ്‍ കമാന്‍ഡറുമാണ് മരിച്ചത്. ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. വടക്കുകിഴക്കന്‍ പ്രവിശ്യയായ താക്കറിലെ സെക്യൂരിറ്റി പോസ്റ്റിലാണ് കഴിഞ്ഞ ദിവസം രാത്രി താലിബാന്‍ ആക്രമണം നടത്തിയത്. ആറാം ബറ്റാലിയനിലെ പ്ലാറ്റൂണ്‍ കമാന്‍ഡറായ സുല്‍ത്താന്‍ മുഹമ്മദാണ് മരിച്ചത്. ആക്രമണവുമായി ബന്ധപ്പെട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ദോഹയില്‍ രണ്ടാം ഘട്ട ഇന്‍ട്രാ അഫ്‌ഗാന്‍ ചര്‍ച്ച നടന്നുകൊണ്ടിരിക്കവെയാണ് താലിബാന്‍ ആക്രമണത്തിന്‍റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
അഫ്‌ഗാനില്‍ താലിബാന്‍ ആക്രമണം; ആറ് സൈനികര്‍ കൊല്ലപ്പെട്ടു - Taliban
കൊല്ലപ്പെട്ടവരില്‍ ഒരു പ്ലാറ്റൂണ്‍ കമാന്‍ഡറും ഉള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം രാത്രി താക്കറിലെ സെക്യൂരിറ്റി പോസ്റ്റിലാണ് താലിബാന്‍ ആക്രമണം നടത്തിയത്.